
ഒമാനിൽ നിയമം ലംഘിച്ച് തൊഴിലെടുക്കുന്ന പ്രവാസികളെ കണ്ടെത്താൻ ജനുവരി മുതൽ ശക്തമായ പരിശോധന
ഒമാനിൽ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് ജനുവരി ഒന്ന് മുതൽ പ്രഖ്യാപിച്ച പരിശോധന സംബന്ധിച്ച് വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം. പരിശോധനയ്ക്ക് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം. തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ മാത്രമേ പരിശോധന നടത്തുകയുള്ളൂവെന്നും സേഫ്റ്റി ആന്റ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം പരിശോധനാ നടപടികളെ സഹായിക്കുക മാത്രമാണ് ചെയ്യുകയെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും പരിശോധന നടത്താൻ…