ഞായറാഴ്ച മുതൽ ഒമാനിൽ മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദത്തെ തുടർന്ന് ഞായറാഴ്ച മുതൽ ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ മഴ തുടരും. തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലാകും കൂടുതൽ മഴയെത്തുക. മസ്‌കത്ത് ഉൾപ്പെടെ മറ്റിടങ്ങളിൽ അന്തരീക്ഷം മേഘാവൃതമാകും. ബുറൈമിയിൽ പുലർച്ചെ മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ അധികൃതർ അറിയിച്ചു.

Read More

ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 16.67 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ

ഒ​മാ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ നാ​ലു ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 16,67,393 വാ​ഹ​ന​ങ്ങ​ളാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​ത​ത്. മു​ൻ​വ​ർ​ഷം ഇ​ത്​ 1,660,803 വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു. രാ​ജ്യ​ത്തെ ആ​കെ വാ​ഹ​ന​ങ്ങ​ളു​ടെ 79.6 ശ​ത​മാ​ന​വും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ്. 13,26,587 എ​ണ്ണം വ​രു​മി​തെ​ന്നു ദേ​ശീ​യ​ സ്ഥി​തിവി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും വെ​ള്ള നി​റ​ത്തി​ലാ​ണ്. 42.7 ശ​ത​മാ​നം നി​ര​ക്കി​ൽ 712,73 വാ​ഹ​ന​ങ്ങ​ളാ​ണ്​ വെ​ള്ള​നി​റ​ത്തി​ലു​ള്ള​ത്. നി​റ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ശ​ത​മാ​നം വ​ർ​ധ​ന​​ പ​ർ​പ്പി​ളി​ലാ​ണ്. ഈ ​നി​റ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ…

Read More

ഒമാനിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു

ഒമാനിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പബ്ലിക്ക് പ്രോസിക്യൂഷൻ. 2022ൽ 126 കേസുകളായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 140 ആയി ഉയർന്നിരിക്കുന്നു. കഴിഞ്ഞ വർഷം പബ്ലിക്ക് പ്രോസിക്യൂഷൻ കൈകാര്യം ചെയ്ത കേസുകളും മറ്റു നിരവധി വിഷയങ്ങളും അവലോകനം ചെയ്ത് നടത്തിയ വാർഷിക യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഓൺലൈൻ ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസുകൾ 2022ലെ 2519 ൽനിന്ന് കഴിഞ്ഞ വർഷം 2686 ആയും ഉയർന്നു. കാർഡ് ദുരുപയോഗം, വഞ്ചനാശ്രമം എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ദുരുപയോഗമാണ് ഈ കേസുകളിൽ വരുന്നത്. അതേസമയം, സ്വകാര്യതയുടെയും…

Read More

ഇസ്റാഅ് മിഅ്റാജ്: ഒമാനിൽ ഫെബ്രുവരി 8-ന് പൊതു അവധി

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 8, വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം 2024 ഫെബ്രുവരി 8-ന് ഒമാനിലെ സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. Thursday, 8 February 2024 declared an official holiday for employees at public and private sectors on the occasion of Al Isra’a Wal Miraj….

Read More

ഒമാൻ എണ്ണ വില വീണ്ടും ഉയരുന്നു; ഈ ആഴ്ചയിൽ ഉണ്ടായത് 5.26 ശതമാനം വർധന

ഒ​മാ​ൻ എ​ണ്ണ വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച ഒ​രു ബാ​ര​ലി​ന് 81.56 ഡോ​ള​റാ​യി​രു​ന്നു വി​ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലും എ​ണ്ണ വി​ല ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള മ​റ്റു കാ​ര​ണ​ങ്ങ​ളും എ​ണ്ണ വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​വു​ന്നു​ണ്ട്. അ​തി​നി​ടെ യു​ക്രെ​യ്​​ൻ റ​ഷ്യ​യു​ടെ എ​ണ്ണ റി​ഫൈ​ന​റി ആ​ക്ര​മി​ച്ച​തും എ​ണ്ണ വി​ല ഇ​യ​രു​ന്ന​തി​നി​ട​യാ​ക്കു​ന്നു​ണ്ട്. ഈ ​ആ​ഴ്ച​യി​ൽ എ​ണ്ണ​വി​ലി​യി​ൽ 5.26 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണ് ഇ​പ്പോ​ൾ എ​ണ്ണ​ക്കു​ള്ള​ത്. ബു​ധനാ​ഴ്ച 79.60 ഡോ​ള​റാ​യി​രു​ന്നു ഒ​രു ബാ​ര​ൽ എ​ണ്ണ​യു​ടെ വി​ല….

Read More

ഒമാനിൽ നാളെ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യത; ജാഗ്രതാ നിർദേശം നൽകി അധികൃതർ

ഒമാൻ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ തീ​ര​ങ്ങ​ളി​ലും ഒ​മാ​ൻ ക​ട​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും നാ​ളെ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. സ​ജീ​വ​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നൊ​പ്പം തി​ര​മാ​ല​ക​ൾ ശ​രാ​ശ​രി ര​ണ്ട് മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്നേ​ക്കും. ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വ​ട​ക്ക​ൻ ബാ​ത്തി​ന, ബു​റൈ​മി, മു​സ​ന്ദം, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന​തും ഇ​ട​ത്ത​ര​വു​മാ​യ മേ​ഘ​ങ്ങ​ളു​ടെ ഒ​ഴു​ക്ക് തു​ട​രും. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്​​തേ​ക്കും. തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല…

Read More

ഒമാനിൽ അധാർമിക പ്രവർത്തനം; 11 പ്രവാസികൾ അറസ്റ്റിൽ

ഒമാനിലെ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ഹാ​ർ വി​ലാ​യ​ത്തി​ൽ അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 11 പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രു ഫാ​മി​ൽ പൊ​തു ധാ​ർ​മി​ക​ത​ക്ക്​ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത​തി​നു മൂ​ന്നു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള 11 പേ​രെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. അ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Read More

ഷാർജ-മസ്‌കത്ത് പ്രതിദിന ബസ് സർവീസ് വരുന്നു

യു.എ.ഇയിലെ ഷാർജയിൽനിന്ന് ഒമാൻ തലസ്ഥാമായ മസ്‌കത്തിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ഇതിനായി ഷാർജ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും, ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തും കരാർ ഒപ്പിട്ടു. ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് മസ്‌കത്തിലെ അൽ അസൈബ സ്റ്റേഷനിലേക്ക് പ്രതിദിന സർവിസ് ആരംഭിക്കാനാണ് ഷാർജ ആർ.ടി.എയും മുവസലാത്തും ധാരണയിലെത്തിയത്. എസ്.ആർ.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുവസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബിയും എസ്.ആർ.ടി.എ ചെയർമാൻ എഞ്ചിനീയർ യൂസഫ് ബിൻ ഖമീസ് അൽ അത്മാനിയും…

Read More

ചരിത്രമാകാൻ ഒമാൻ; മിഡിൽ ഈസ്റ്റിലെ ആദ്യ ബഹിരാകാശ തുറമുഖം ഒരുങ്ങുന്നു

മിഡിൽ ഈസ്റ്റിലെത്തന്നെ ആദ്യത്തെ ബഹിരാകാശ തുറമുഖം സ്ഥാപിക്കാനൊരുങ്ങി ഒമാൻ. ബഹിരാകാശ തുറമുഖ വികസനത്തിനായി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ പദ്ധതികള്‍ അവതരിപ്പിച്ചു. 2030 ഓടെ ഇത് പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്‌ലാക് എന്ന പേരിലാണ് തുറമുഖം സ്ഥാപിക്കുന്നത്. മസ്‌കറ്റില്‍ നടന്ന മിഡില്‍ ഈസ്റ്റ് സ്പേസ് കോണ്‍ഫറന്‍സില്‍ നാഷണല്‍ സാറ്റലൈറ്റ് സര്‍വീസസ് കമ്പനിയും (നാസ്‌കോം) ഒമാന്‍ടെലും ഇത്‌ലാക് എന്ന ബഹിരാകാശ സേവന കമ്പനി ഉദ്ഘാടനം ചെയ്യുന്നതിനുള്ള നിക്ഷേപ കരാറില്‍ ഒപ്പുവെച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദുഖിൽ അത്യാധുനിക സൗകര്യങ്ങളുമായി…

Read More

ഇന്ത്യൻ സ്കൂൾ പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 21 മുതൽ

മസ്കത്തിലെയും പരിസര പ്രദേങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ജനുവരി 21മുതൽ ആരംഭിക്കും. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് വെബ്‌സൈറ്റ് വഴി ഓൺലൈനിലൂടെ ആണ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുക. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡ് അറിയിച്ചു.ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 24ആണ്. 2024 ഏപ്രിൽ ഒന്നിന്…

Read More