ഒമാനിൽ താപനില ഉയരുന്നു

ഒമാൻ ചൂടിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ താപനില അനുഭവപ്പെട്ടത് അൽവുസ്ത ഗവർണറേറ്റിലെ മാഹൂത്ത് സ്റ്റേഷനിലായിരുന്നു. 47 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടത്തെ താപനില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ദാഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസ് സ്റ്റേഷനിൽ ആണ്.

Read More

അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസ്

അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസ്. അപകടകരമായ ഡ്രൈവിങ് രീതികള്‍ റമദാനില്‍ വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു. ഒമാനില്‍ അമിത വേഗതയും അശ്രദ്ധയോടുകൂടിയുള്ള ഡ്രൈവിങ് രീതികള്‍ റമദാനിലെ ആദ്യ പത്ത് ദിനങ്ങളില്‍ വര്‍ധിച്ചതായി അധികൃതര്‍ പറഞ്ഞു. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. തെറ്റായ ഓവര്‍ടേക്കിങും വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ എന്‍ജിനീയര്‍ അലി ബിന്‍ സലിം അല്‍ ഫലാഹി പറഞ്ഞു. റമദാനില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ സമൂഹത്തിന്റെ എല്ലാ…

Read More

ഫഹുദ് മേഖലയിലെ റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി

ഫഹുദ് മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. لمستخدمي الطريق الرابط بين منطقة فهود ودوار وادي العين (الربع الخالي) تكدُّس تجمعات رملية على جانبي الطريق بسبب الرياح النشطة، يرجى الانتباه.رافقتكم السلامة ..#شرطة_عمان_السلطانية pic.twitter.com/xF0oVCZNoj — شرطة عُمان السلطانية (@RoyalOmanPolice) March 27, 2024 ഫഹുദ് മേഖലയെ വാദി അൽ ഐൻ…

Read More

ഒമാനിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം റമദാനിൽ വാഹനാപകടങ്ങളിൽ കുറവ്

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ​അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം റ​മ​ദാ​നി​ലെ ആ​ദ്യ പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ, പ​രി​ക്കു​ക​ൾ, മ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​പ​ക​ട​ങ്ങ​ളി​ൽ 35 ശ​ത​മാ​ന​വും മ​ര​ണ​ങ്ങ​ളി​ൽ 46 ശ​ത​മാ​ന​വും പ​രി​ക്കു​ക​ളി​ൽ 33 ശ​ത​മാ​ന​ത്തി​ന്‍റെ​യും കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെൻറ് പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. റ​മ​ദാ​നി​ൽ റോ​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന്​ ട്രാ​ഫി​ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ എ​ൻ​ജി​നീ​യ​ർ അ​ലി ബി​ൻ സു​ലാ​യം അ​ൽ…

Read More

ഒമാനിൽ പൊതുഇടങ്ങളിൽ സഭ്യതയ്ക്ക് നിരക്കാത്ത രീതിയിൽ പെരുമാറുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്തെ പൊതുഇടങ്ങളിൽ പൊതു മര്യാദയ്ക്ക് നിരക്കാത്ത രീതിയിലുള്ള പ്രവർത്തികളിലേർപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതുഇടങ്ങളിൽ ആഭാസകരമായുള്ള പ്രവർത്തികളിൽ പരസ്യമായി ഏർപ്പെടുന്നവർക്കും, ഒമാനിലെ സാമൂഹ്യ രീതികൾ, പാരമ്പര്യങ്ങൾ എന്നിവയ്ക്ക് എതിരായ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ”പൊതു നിരത്തുകളിലും, മറ്റു പൊതു ഇടങ്ങളിലും പൊതു മര്യാദയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവേശിക്കുന്നതും, രാജ്യത്തെ പരമ്പരാഗത ശീലങ്ങൾക്കെതിരായി പ്രവർത്തിക്കുന്നതും ശിക്ഷാ നടപടികളിലേക്ക് നയിക്കുന്നതാണ്.”, ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ…

Read More

റമാദാൻ അലങ്കാര വിളക്കുകളിൽ മിന്നിത്തിളങ്ങി ഒമാൻ നിസ്‌വയിലെ ഗ്രാമങ്ങൾ

റ​മ​ദാ​ൻ അ​ല​ങ്കാ​ര വി​ള​ക്കു​ക​ളി​ൽ മി​ന്നി​ത്തി​ള​ങ്ങി നി​സ്​​വ​യി​ലെ ഗ്രാ​മ​ങ്ങ​ൾ. റോ​ഡു​ക​ളും ഗ്രാ​മ​ങ്ങ​ളും വൈ​ദ്യു​തി വി​ള​ക്കു​ക​ൾ​കൊ​ണ്ടും, മ​റ്റ് ആ​ക​ർ​ഷ​ക​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ വ​സ്തു​ക്ക​ൾ​കൊ​ണ്ടു​മാ​ണ്​ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. റ​മ​ദാ​ൻ ആ​ഗ​ത​മാ​യ​പ്പോ​ൾ​ ത​ന്നെ വീ​ടു​ക​ളും ക​ട​ക​ളും ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ൽ ഇ​വി​ടം അ​ല​ങ്ക​രി​ച്ച്​ തു​ട​ങ്ങി​യി​രു​ന്നു. നി​സ്​​വ സൂ​ഖ്​ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശം കൃ​ത്രി​മ വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന​ത്​ ന​യ​നാ​ന​ന്ദ​ക​ര കാ​ഴ്ച​യാ​ണ്​ പ​ക​രു​ന്ന​ത്. ഇ​ഫ്താ​ർ ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ട​ക്കാ​നും വി​ശ്ര​മി​ക്കാ​നും ​ഫോ​ട്ടോ എ​ടു​ക്കാ​നു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ ഇ​വി​ടേ​ക്ക്​ എ​ത്തു​ന്നു​ണ്ട്​. റ​മ​ദാ​നി​ൽ ത​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക്കാ​ല​ത്ത് അ​നു​ഭ​വി​ച്ച അ​തേ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന്…

Read More

ഇഫ്താർ വിരുന്ന് ഒരുക്കി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ഫ്താ​ർ സം​ഗ​മം ദാ​ർ​സൈ​ത്തി​ലെ ഐ.​എ​സ്.​സി മ​ൾ​ട്ടി പ​ർ​പ്പ​സ് ഹാ​ളി​ൽ ന​ട​ന്നു. കേ​ര​ള വി​ഭാ​ഗം അം​ഗ​ങ്ങ​ളെ കൂ​ടാ​തെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ക്കീ​ൽ കോ​മോ​ത്ത്, എ​ൻ​ഹാ​ൻ​സ്മെ​ന്റ്‌ ആ​ൻ​ഡ്​ ഫെ​സി​ലി​റ്റീ​സ് സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ജോ​ർ​ജ്, ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഒ​മാ​നി​ലെ വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ, മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​യി​ര​ത്തി​ല​ധി​കം പേ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള…

Read More

മോസ്കയിലുണ്ടായ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് ഒമാൻ

റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്‌​കോ​ക്ക്​ സ​മീ​പ​മു​ള്ള ക്രോ​ക്ക​സ് സി​റ്റി ഹാ​ളി​ൽ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കി​നും ഇ​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ഒ​മാ​ൻ അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​ര​യാ​യ കു​ടും​ബ​ങ്ങ​ളോ​ടും റ​ഷ്യ​ൻ സ​ർ​ക്കാ​റി​നോ​ടും അ​വി​ട​ത്തെ ജ​ന​ങ്ങ​ളോ​ടും അ​നു​ശോ​ച​ന​വും സ​ഹ​താ​പ​വും അ​റി​യി​ക്കു​ക​യാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഭീകരാക്രമണത്തിൽ നൂറി​ലേറെ പേർ മരിച്ചതയാണ്​ റിപ്പോർട്ട്​. സംഭവത്തിൽ നാലു പേരടക്കം 11 പേർ അറസ്റ്റിലായി.

Read More

തെക്ക് കിഴക്കൻ കാറ്റ്; ഒമാനിലെ വിവിധ ഭാഗങ്ങളിൽ പൊടി ഉയരാൻ സാധ്യത

തെ​ക്ക്-​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ദാ​ഹി​റ, അ​ൽ വു​സ്ത, ദോ​ഫാ​ർ, തെ​ക്ക​ൻ ശ​ർ​ഖി​യ തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്​ ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ക്കാ​ൻ ഇ​ട​വ​രു​ത്തും. അ​തേ​സ​മ​യം, ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത തീ​വ്ര​ത​യി​ലു​ള്ള മ​ഴ​ക്കാ​യി​രി​ക്കും സാ​ക്ഷ്യം വ​ഹി​ക്കു​ക. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കും. മ​ഴ ക്ര​മേ​ണ അ​ൽ​വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കാ​ലാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പ​ട്ട സം​ഭ​വ വി​കാ​സ​ങ്ങ​ൾ…

Read More

ഫാക് കുറുബ പദ്ധതി; ഒമാനില്‍ 58 തടവുകാരെ മോചിപ്പിച്ചു

ഒമാനില്‍ ഫാക് കുറുബ പദ്ധതിയിലുടെ 58 തടവുകാരെ മോചിപ്പിച്ചു. ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒമാനിലെ ജയിലകപ്പെട്ടവരെ പുറത്തിറക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ. ഫാക് കുറുബ പദ്ധതിക്ക് കൈത്താങ്ങുമായി ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ 60,000 ഒമാന്‍ റിയാല്‍ അധികൃതര്‍ക്ക് കൈമാറി. ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്റെ പിന്തുണക്ക് നന്ദി അറിയിച്ച ഫാക് കുറുബ പ്രതിനിധികള്‍,സമൂഹത്തിലെ അര്‍ഹരായ വ്യക്തികളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് ഇത്തരം പിന്തുണ സുപ്രധാന പങ്കുവഹിക്കുമെന്നും പറഞ്ഞു. ഒമാന്‍ ലോയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന…

Read More