ഒമാനിൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ആ​ദ്യ ന​ട​പ്പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും വേ​ണ്ടി​യു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ ന​ട​പ്പാ​ത വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സോ​ഹാ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഹാ​റി​ലെ അ​ൽ ഹം​ബാ​റി​ലാ​ണ് വ​ഴി നി​ർ​മി​ച്ച​ത്. ഇ​തി​ന് ഒ​രു കി​ലോ മീ​റ്റ​റോ​ളം നീ​ള​മു​ണ്ട്. ഒ​രു​പാ​ട് പ്ര​ത്യേ​ക​ത​ക​ൾ ഉ​ള്ള​താ​ണ് ഈ ​ന​ട​പ്പാ​ത​യെ​ന്ന് തെ​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ വ​ലീ​ദ് അ​ൽ ന​ബാ​നി പ​റ​ഞ്ഞു. കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് വ​ഴി കാ​ണി​ക്കാ​നു​ള്ള ബ്രെയി​ൽ മാ​പ്പ് അ​ട​ക്ക​മു​ള്ള സ​വി​ശേ​ഷ​ത​ക​ൾ ഈ ​പാ​ത​ക്കു​ണ്ട്. ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്കാ​യി പി​ടി​ച്ച് ന​ട​ക്കാ​ൻ കൈ​പ്പി​ടി​യോ​ട് കൂ​ടി​യ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്…

Read More

ഒമാനില്‍ കെട്ടിട നിര്‍മാണ നിയമം; വര്‍ഷാവസാനത്തോടെ നിലവില്‍ വരും

ഒമാനിൽ കെട്ടിടങ്ങളുടെ നിർമാണം, പുതുക്കി പണിയൽ, അറ്റകുറ്റ പണികൾ എന്നിവക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള നിയമം ഈ വർഷം അവസാനത്തോടെ നിലവിൽ വരും.കെട്ടിടങ്ങളുടെ സാങ്കേതിവും ശാസ്ത്രീയവുമായ നിർമാണങ്ങൾക്ക് മുൻഗണന നൽകുന്നതായിരിക്കും പുതിയ നിയമം. കെട്ടിടങ്ങളുടെ അടിത്തറ, പ്രകൃതിപരമായ അവസ്ഥകൾ, എൻജിനീയറിങ് തത്ത്വങ്ങൾ എന്നിവ ഉൾക്കൊളളുന്നതായിരിക്കും നിയമം. ഒമാനിൽ നിർമിക്കുന്നതോ പുതുക്കി പണിയുന്നതോ ആയ കെട്ടിടങ്ങളുടെ നിയമനിർദ്ദേശങ്ങൾ ഇതിലുണ്ടാവും. കെട്ടിടങ്ങളുടെ നിലനിൽപ്പ്, സുരക്ഷ, പൊതുജനാരോഗ്യം എന്നിവ ഉറപ്പുവരുത്തുന്ന രീതിയാലായിരിക്കണം കെട്ടിടം നിർമിക്കേണ്ടത്. പൊതുനിയമങ്ങൾ, ശക്തി, കാര്യക്ഷമത, സുസ്ഥിരത, നിലവിലുള്ളതും പരമ്പരാഗത…

Read More

ഒമാനിൽ അവയവദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം വർധിച്ചു

മരണശേഷം അവയവ ദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം ഒമാനിൽ വർധിച്ചു. ഇതുവരെ 12,000 പേരാണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്. ഒമാനിൽ കഴിഞ്ഞ വർഷം 19 വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയും 11 കരൾ മാറ്റിവെക്കൽ ശസത്രക്രിയയും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒമാനിൽ അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനുള്ള കരട് നിയമം അവസാനഘട്ടത്തിലാണ്. ഈ നിയമം നടപ്പാവുന്നതോടെ അവയവദാനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളും വ്യവസ്ഥകളുമുണ്ടാകും. വെയിറ്റിംങ് ലിസ്റ്റിലുള്ള രോഗികൾക്ക് അർഹതപ്പെട്ട രീതിയിൽ അവയവങ്ങൾ നൽകും. മഷ്തിഷ്‌ക മരണ ശേഷം ബന്ധുക്കളുടെ സമ്മത പ്രകാരമാണ്…

Read More

ഒമാനിൽ അടുത്തയാഴ്ച മിന്നലിനും മഴക്കും സാധ്യത

അടുത്ത തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മിന്നലോട് കൂടിയ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. വടക്കൻ ഗവർണറേറ്റുകളിൽ കൂടുതൽ മേഘങ്ങൾ ഉരുണ്ടു കൂടാനും പല ഭാഗങ്ങളിലും വിവിധ അളവിലുള്ള ഒറ്റപ്പെട്ട മഴയുമാണ് നിരീക്ഷണ കേന്ദ്രം നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പിലുള്ളത്. മഴ കാരണം ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കവും വാദികളും രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ സ്ഥിതിഗതികൾ സുക്ഷ്മമമായി നിരീക്ഷിച്ച് വരുകയാണെന്നും അറിയിപ്പിൽ പറയുന്നു. കാലാവസ്ഥ നിർദേശങ്ങളും…

Read More

ഒ​മാ​നി​ൽ മ​ഴ​ക്കും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത

ഒ​മാ​നി​ലെ ദ​ഹി​റ, ദ​ഖ്‌​ലി​യ, സൗ​ത്ത് ബാ​ത്തി​ന, മ​സ്‌​ക​ത്ത് എ​ന്നി​വ​ിട​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ഒ​മാ​ൻ കാ​ല​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. മ​ഴ​യു​ടെ തീ​വ്ര​ത​യി​ൽ പ​ല​യി​ട​ത്തും വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കും. ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ലും ചി​ല​യി​ട​ത്ത് ക​ന​ത്ത തോ​തി​ലു​മാ​യി​രി​ക്കും മ​ഴ​യു​ണ്ടാ​വു​ക. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ത്ത​രം പ്ര​ദേ​ശ വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ‍ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഒമാനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴ പെയ്‌തേക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടായേക്കാം. സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് നാഷണൽ മൾട്ടി ഹസാർഡ്‌സ് എർലി വാണിങ് സെൻറർ വ്യക്തമാക്കി.

Read More

വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ ഒമാൻ കസ്റ്റംസ് പിടികൂടി

വ​ൻ​തോ​തി​ലു​ള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​മാ​ൻ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ബ​ർ​ക​യി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ സൈ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്‍റ് ഡി​പ്പാ​ർ​ട്മെ​ന്‍റാ​​ണ്​ പി​ടി​കൂ​ടി​യ​ത്. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​നാ​യി പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന ഫാ​ക്ട​റി​യും ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്നാ​ണ്​ വ​ൻ​തോ​തി​ലു​ള്ള ച്യൂ​യിം​ഗം രൂ​പ​ത്തി​ലു​ള്ള പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Read More

ഒമാനിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം രം​ഗ​ത്ത്. തൊ​ഴി​ൽ മാ​ർ​ക്ക​റ്റി​ൽ ഒ​മാ​നി​ക​ൾ​ക്ക് ചെ​യ്യാ​ൻ പ​റ്റി​യ പു​തി​യ തൊ​ഴി​ലു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. പു​തി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും സ്വ​കാ​ര്യ മേ​ഖ​ല ക​മ്പ​നി​ക​ളും മ​റ്റ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. തൊ​ഴി​ൽ മേ​ഖ​ല ക്ര​മീ​ക​രി​ക്കാ​നും സ്വ​ദേ​ശി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ജോ​ലി​ക​ളി​ൽ പ്ര​വേ​ശി​ക്കാ​നും പു​തി​യ നീ​ക്കം സ​ഹാ​യി​ക്കു​മെ​ന്നും പ്ര​സ്‍താ​വ​ന​യി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച…

Read More

പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി ഒമാൻ

സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ മു​ത​ൽ പ്ലാ​സ്റ്റി​ക്​ സ​ഞ്ചി​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ ഒ​മാ​ൻ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ഒ​മാ​ൻ ക​സ്റ്റം​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​​ നി​രോ​ധ​നം ന​ട​പ്പാ​ക്കു​ക. പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ വി​പ​ണി നി​യ​ന്ത്രി​ക്കാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ പു​തി​യ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ (ന​മ്പ​ർ 6/2024) ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്. പാ​രി​സ്ഥി​തി​ക ആ​ഘാ​തം പ​രി​ഹ​രി​ക്കു​ന്ന​തി​നും സു​സ്ഥി​ര സ​മ്പ്ര​ദാ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് നി​രോ​ധ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.മ​ന്ത്രി​ത​ല തീ​രു​മാ​നം ന​മ്പ​ർ 519/2022 പ്ര​കാ​രം ക​മ്പ​നി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​തീ​രു​മാ​ന​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ…

Read More

ചൂട് കനത്തു ; ബോധവത്കരണവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

ക​ന​ത്ത ചൂ​ടി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്പ​യി​ന്​ തു​ട​ക്കം കു​റി​ച്ചു. ഒ​ക്യു​പേ​ഷ​ന​ൽ സേ​ഫ്റ്റി ആ​ൻ​ഡ് ഹെ​ൽ​ത്ത് വ​കു​പ്പ് മു​ഖേ​ന ഗ​വ​ർ​ണ​റേ​റ്റി​ലെ റു​സൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ആ​ണ്​ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്. നി​ര​വ​ധി സ്വ​കാ​ര്യ മേ​ഖ​ല ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഈ ​സം​രം​ഭം, ചൂ​ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​പ​ക​ട​ങ്ങ​ളെക്കുറി​ച്ചും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ്​ ക്യാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ച്ച വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ൽ ഊ​ന്നി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ…

Read More