
ഒമാനിൽ വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം
ഒമാനിൽ വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം. 2024 ജൂൺ 10-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.വാരാന്ത്യത്തോടെ അന്തരീക്ഷ താപനില 45 ഡിഗ്രി മുതൽ 50 ഡിഗ്രി വരെ എത്തുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും, അൽ ദഹിറാഹ്, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ഏതാനം മേഖലകളിലും അന്തരീക്ഷ താപനിലയിലെ ഈ വ്യതിയാനം വളരെയധികം പ്രകടമാകുന്നതാണ്. توقعات بارتفاع درجات الحرارة تدريجيًا ابتداءً من…