
മൂന്നു വർഷത്തിനുള്ളിൽ 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രം: ഒമാൻ
2025 മുതൽ 2027 വരെ പ്രധാന മേഖലകളിലായി 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. ഗതാഗത, ലോജിസ്റ്റിക് മേഖലയിലും വാർത്താവിനിമയ, വിവരസാങ്കേതിക മേഖലയിലുമായാണ് വിവിധ തൊഴിലുകൾ ഒമാനികൾക്ക് മാത്രമാക്കുക. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി. ഇരുമേഖലകളിലുമായി ഒമാനൈസേഷൻ ചെയ്യപ്പെടുന്ന തസ്തികകൾ കാണാം: ഗതാഗത, ലോജിസ്റ്റിക് മേഖല (2025 ജനുവരി മുതൽ): മറൈൻ ഒബ്‌സർവർ കൊമേഴ്‌സ്യൽ ബ്രോക്കർ ക്വാളിറ്റി കൺട്രോളർ ഷിപ്പ് ട്രാഫിക് കൺട്രോളർ ഫോർക്ക്‌ലിഫ്റ്റ് ഡ്രൈവർ പുതിയ…