ദാഖിലിയ ഗവർണറേറ്റിൽ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിന് തീപിടിച്ചു ; ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ

ഒമാനിലെ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ പ്ലാ​സ്റ്റി​ക് റീ​സൈ​ക്ലി​ങ്​ പ്ലാ​ൻ​റി​ന്​ തീ​പി​ടി​ച്ചു. സ​മൈ​ലി​ലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കു​​ക​ളൊ​ന്നും റി​​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. തീ ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യക്തമായിട്ടില്ല. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ തീ​യ​ണ​ച്ച​ത്. വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

Read More

ടൂറിസം മേഖലയിൽ ശ്രദ്ധേയമായ കുതിപ്പുമായി ഒമാൻ ; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ ഉയർച്ച

ടൂ​റി​സം മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ കു​തി​പ്പു​മാ​യി ഒമാൻ സു​ൽ​ത്താ​നേ​റ്റ്. ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ 1.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ്​ ഒ​മാ​നി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​ക്കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 13 ശ​ത​മാ​ന​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്​ ഹോ​സ്​​പ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലും ഉ​ണ​ർ​വ്​ സൃ​ഷ്​​ടി​ച്ചു. ത്രീ സ്റ്റാർ ​ഫൈ​വ്​ സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​തി​ഥി​ക​ളു​ടെ എ​ണ്ണം ഈ ​വ​ർ​ഷം 14.9 ശ​ത​മാ​നം വ​ർ​ധി​ച്ച് 7,68,000 ആ​യി ഉ​യ​ർ​ന്നു. ഈ ​വ​ള​ർ​ച്ച ടൂ​റി​സം പ്ര​വാ​ഹ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ…

Read More

നുഴഞ്ഞു കയറ്റം ; നടപടികൾ ശക്തമാക്കി റോയൽ ഒമാൻ പൊലീസ്

ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഈ ​വ​ർ​ഷം മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ഒ​മാ​നി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച 58 പേ​ർ പി​ടി​യി​ലാ​യ​താ​യി ആ​ർ.​ഒ.​പി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി ആ​ളു​ക​ളെ ക​ട​ത്തി​യ​തി​ന് ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ജൂ​ൺ 13ന് ​ര​ണ്ട് ഏ​ഷ്യ​ൻ പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​ണ്ടാ​യി. അ​ന​ധി​കൃ​ത​മാ​യി ഒ​മാ​നി​ൽ ക​ട​ക്കാ​ൻ ശ്ര​മി​ച്ച 13 ഏ​ഷ്യ​ൻ പൗ​ര​ന്മാ​രെ വ​ട​ക്ക​ൻ ബാ​ത്തി​ന കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സും പി​ടി​കൂ​ടി. ജൂ​ൺ നാ​ലി​ന്, 12…

Read More

സാമ്പത്തിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഒമാനും

ഒ​മാ​ൻ സാ​മ്പ​ത്തി​ക മ​ന്ത്രി ഡോ.​സ​ഈ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സ​ഖ്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​​നാ​ര​ങ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഒ​മാ​നും ഇ​ന്ത്യ​യും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച്ച. സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സൗ​ഹാ​ർ​ദ​പ​ര​മാ​യ ച​ർ​ച്ച​ക​ൾ ഇ​രു​വ​രും ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​സ്പ​ര താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഈ ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ആ​രാ​യു​ക​യും ചെ​യ്തു. കൂ​ടാ​തെ, ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ശ​ക്ത​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു​കൊ​ണ്ട് പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള…

Read More

ഖരീഫ് സീസൺ ഒരുക്കം ; പരിശോധനകൾ വ്യാപകം , ഇ-പേയ്മെന്റ് സംവിധാനത്തിൽ ലംഘനങ്ങൾ കണ്ടെത്തി

ഖ​രീ​ഫ്​ സീ​സ​ണി​ൽ സേ​വ​ന ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​ട​ക​ളി​ലും ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​ശോ​ധ​ന​യു​മാ​യി അ​ധി​കൃ​ത​ർ. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ഇ​ൻ​സ്പെ​ക്ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ​റാ​ണ്​ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത ഉ​റ​പ്പാ​ക്കാ​നും വാ​ണി​ജ്യ, സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​മി​ട​പാ​ടി​നാ​യി ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 131 ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ വി​ഭാ​ഗം ആ​ദം-​ഹൈ​മ-​തും​റൈ​ത്ത് ലൈ​നി​ലും മ​ഹൗ​ത്-​സ​ലാ​ല റോ​ഡി​ലും സ്ഥി​തി ചെ​യ്യു​ന്ന…

Read More

‘ഈജിപ്റ്റ് പൗ​രൻമാർക്ക് ഒമാനിലേക്ക് ടൂറിസ്റ്റ് വിസ നിരോധനം’ ; വാർത്ത വ്യാജമെന്ന് ഒമാൻ എംബസി

ഒ​മാ​നി​ലേ​ക്ക്​ ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ടൂ​റി​സ്റ്റ് വി​സ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ കൈ​റോ​യി​ലെ ഒ​മാ​ൻ എം​ബ​സി വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ലു​ള്ള തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എം​ബ​സി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്. ഈ​ജി​പ്തു​കാ​ർ​ക്ക് ടൂ​റി​സ്റ്റ് വി​സ​ക​ൾ ഒ​മാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വെ​ബ്‌​സൈ​റ്റ് വ​ഴി ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും എം​ബ​സി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

അനധികൃത തൊഴിലാളികളെ കണ്ടെത്താൻ ഒമാനിൽ കർശന പരിശോധന

അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​​ണ്ടെ​ത്താ​നു​ള്ള തൊ​​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ശ​ക്തമാ​യി തു​ട​രു​ന്നു. സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​നി​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ പ​രി​ശോ​ധ​ന ക്യാ​മ്പ​യി​നു​ക​ൾ ന​ട​ത്തു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ 9,042 പേ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. 7,612 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. അ​തേ​സ​സ​മ​യം, ​ജൂ​ണി​ൽ മാ​ത്രം 919 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്​ മ​സ്ക​ത്തി​ലെ ജോ​യി​ൻ​റ് ഇ​ൻ​സ്പെ​ക്ഷ​ൻ ടീം ​ഓ​ഫി​സി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ, സെ​ക്യൂ​രി​റ്റി…

Read More

ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിലെ ഓഫറുകൾ പ്രഖ്യാപിക്കാൻ ഇനി മുൻകൂർ അനുമതി വേണ്ട ; പ്രഖ്യാപനവുമായി വാണിജ്യ , വ്യവസായ മന്ത്രാലയം

ഒ​മാ​നി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​മോ​ഷ​നു​ക​ളും ഓ​ഫ​റു​ക​ളും ന​ട​ത്താ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്ര​മോ​ഷ​ൻ മ​ന്ത്രാ​ല​യം തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക ക​ച്ച​വ​ടം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഈ ​തീ​രു​മാ​നമെടു​ത്ത​ത്. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ത്തേ​ജി​പ്പി​ക്കാ​നും വി​പ​ണി​യി​ലെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ന്യാ​യ​മാ​യ വി​ല​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​മാ​ണ്​ ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​​തെ 30 ശ​ത​മാ​നം​വ​രെ ഇ​ള​വു​ക​ളും ഡി​സ്കൗ​ണ്ടും ന​ൽ​കാ​നേ പാ​ടു​ള്ളൂ. കി​ഴി​വു​ക​ളും പ്ര​മോ​ഷ​നൽ ഓ​ഫ​റു​ക​ളും ആ​ഴ്ച​യി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സ​ത്തി​ൽ കൂ​ടാ​നും…

Read More

മയക്കുമരുന്ന് കടത്ത് ; ഒമാനിൽ രണ്ട് പ്രവാസികൾ പിടിയിൽ

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പ്ര​തി​ക​ളാ​യ ഏ​ഷ്യ​ൻ പൗ​ര​ൻ​മാ​രെ മ​യ​ക്കു​മ​രു​ന്നു​ക​ളെ​യും ല​ഹ​രി പ​ദാ​ർ​ഥങ്ങ​ളെ​യും ചെ​റു​ക്കു​ന്ന​തി​നു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ, ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ക്രി​സ്റ്റ​ൽ നാ​ർ​ക്കോ​ട്ടി​ക്‌​സും ഹഷീഷും പി​ടി​ച്ചെ​ടു​ത്തു. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Read More

ഹിജ്റ പുതുവർഷ ആരംഭം ; ഒമാനിൽ ജൂലൈ ഏഴിന് പൊതു അവധി

ഹിജ്​റ പുതുവർഷത്തിന്‍റെ ഭാഗമായി ഒമാനിൽ ജൂലൈ ഏ​ഴിന്​ പൊതു അവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന്​ ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലയിലെ ജീവനകാർക്ക്​ അവധി ബാധകമായിരിക്കും.

Read More