ഒമാനിൽ അവയവദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം വർധിച്ചു
മരണശേഷം അവയവ ദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം ഒമാനിൽ വർധിച്ചു. ഇതുവരെ 12,000 പേരാണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്. ഒമാനിൽ കഴിഞ്ഞ വർഷം 19 വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയും 11 കരൾ മാറ്റിവെക്കൽ ശസത്രക്രിയയും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒമാനിൽ അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനുള്ള കരട് നിയമം അവസാനഘട്ടത്തിലാണ്. ഈ നിയമം നടപ്പാവുന്നതോടെ അവയവദാനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളും വ്യവസ്ഥകളുമുണ്ടാകും. വെയിറ്റിംങ് ലിസ്റ്റിലുള്ള രോഗികൾക്ക് അർഹതപ്പെട്ട രീതിയിൽ അവയവങ്ങൾ നൽകും. മഷ്തിഷ്‌ക മരണ ശേഷം ബന്ധുക്കളുടെ സമ്മത പ്രകാരമാണ്…