
30ലധികം തസ്തികകൾകൂടി സ്വദേശിവത്കരിച്ച് ഒമാൻ
നിരവധി തസ്തികകളിൽ പുതുതായി സ്വദേശിവത്കരണം നടപ്പാക്കി തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. ഇവയിൽ നിരവധി തസ്തികകളിലെ സ്വദേശിവത്കരണം ഇന്നുമുതൽ നിലവിൽ വരും. അടുത്തവർഷം ജനുവരി ഒന്നു മുതലും 2026 ജനുവരി ഒന്നു മുതലും 2027 ജനുവരി ഒന്നുമുതലും സ്വദേശിവത്കരണം നടപ്പിലാകുന്ന തസ്തികകളുമുണ്ട്. വിവിധ മേഖലകളിൽ സ്വദേശി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾ വഹിക്കുന്ന റഫ്രിജറേറ്ററ്റ് ട്രെയിലർ, ട്രക്ക് ഡ്രൈവർ, വെള്ളം വണ്ടി ട്രക്ക്, ട്രെയിലർ ഡ്രൈവർമാർ, ഹോട്ടൽ റിസപ്ഷൻ മാനേജർ, നീന്തൽ രക്ഷകൻ,…