ഇന്ത്യയിലെ ഒമാൻ അംബാസഡർ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ സലേഹ് അൽ ഷിബാനി ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഡൽഹിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഇന്ത്യയും, ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടുതൽ ശക്തമായ വ്യാപാരബന്ധങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ചും, വാണിജ്യ മേഖലകളിലും തന്ത്രപ്രധാനമായ മേഖലകളിലും കൂടുതൽ ദൃഡമായ ബന്ധങ്ങൾ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചും ഇരുവരും വിശകലനം ചെയ്തു.

Read More

ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി തുറന്നു

15 ദശലക്ഷത്തിലധികം ഒമാനി റിയാൽ നിക്ഷേപിച്ച ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി ഇന്നലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ്, ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തി തുടങ്ങിയവർ പങ്കെടുത്തു. നൂതന ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫാക്ടറി, ഇൻട്രാവെനസ് സൊല്യൂഷനുകളുടെയും കിഡ്നി ഡയാലിസിസ് സൊല്യൂഷനുകളുടെയും നിർമാണത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. 22,000 ചതുരശ്ര മീറ്ററിലാണ് ഫാക്ടറി നിർമിച്ചത്. പ്രതിവർഷം 15 ദശലക്ഷം യൂണിറ്റ് ഇൻട്രാവെനസ്…

Read More

ഒമാനി ഷുവ; ആഘോഷാവസരങ്ങളിലെ ഇഷ്ട വിഭവം

ഒമാനി ഷുവ, ഒമാനി സംസ്‌കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു പരമ്പരാഗത വിഭവമാണത്. നമുക്ക് ബിരിയാണി എങ്ങനെയാണോ അതുപോലെയാണ് ഒമാനികൾക്ക് ഷുവ. ഈദിനും മറ്റു ആ​ഘോഷങ്ങൾക്കുമാണ് ഇത് ഉണ്ടാക്കാറ്. ഷുവ തായാറാക്കാനായി പോത്തിന്റെയോ ആടിന്റെയോ അല്ലെങ്കിൽ ഒട്ടകത്തിന്റെയോ മാംസം മല്ലിയില, ജീരകം, ഏലം, വെളുത്തുള്ളി, ചതച്ച ഉണക്ക മുളക്, ഉണക്ക ചെറുനാരങ്ങ തുടങ്ങിയ ചേരുവകൾ കൊണ്ടുണ്ടാക്കിയ മസാലകൊണ്ട് മാരിനേറ്റ് ചെയ്യും. പിന്നീട് ഇത് വാഴയിലയിലോ പനയോലയിലോ പൊതിഞ്ഞ് ചാക്കിൽ കെട്ടി ​ഗ്രാമത്തലുള്ള കൽക്കരി നിറച്ച കുഴി അടുപ്പിൽ ഇടും….

Read More

ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം അന്തരിച്ചു

 ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) നിര്യാതനായി. അസുഖ ബാധിതനായി നാട്ടിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിൽ സർക്കാർ സർവിസിൽ ജോലിയുണ്ടായിരുന്ന പി.ബി. സലീം 1987ലാണ് പുതിയ സാധ്യതകൾ തേടി ഒമാനിലെത്തിയത്. ഭാര്യ:ഹഫ്‌സ. മക്കൾ: ഹസ്‌ലിൻ ( മാനേജിങ് ഡയറക്ടർ, നൂർഗസൽ), ഫസൽ റഹ്‌മാൻ ( എക്‌സിക്യൂട്ടീവ് ഡയറക്ടർ, നൂർ ഗസൽ) ഹസ്‌ന. മരുമക്കൾ: ശിഹാബുദ്ധീൻ (ബിസിനസ്, ഒമാൻ), ഫസ്‌ന, അൻസിയ

Read More

ന​ബി​ദി​നം: 175 ത​ട​വു​കാ​ർ​ക്ക് സു​ൽ​ത്താ​ൻ മാ​പ്പ് ന​ൽ​കി

ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ കാ​രു​ണ്യ​ത്തി​ൽ ത​ട​വു​കാ​ർ മോ​ചി​ത​രാ​യി. 175 ത​ട​വു​കാ​ർ​ക്കാ​ണ് സു​ൽ​ത്താ​ൻ ഹൈതം ബിൻ താരിഖ് മാ​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ളും വി​​ദേ​ശി​ക​ളെ​യുമു​ൾ​പ്പ​ടെ​യാ​ണ് ഇ​ത്ര​യും​പേ​ർ മോ​ചി​ത​രാ​യി​രി​ക്കു​ന്ന​ത്.

Read More

ഏ​ഴ് മാ​സ​ത്തി​നു​ള്ളി​ൽ ഒ​മാ​നി​ലെ​ത്തി​യ​ത് 2.3 ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ

ഒ​മാ​നി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​. ഈ ​വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ ഏ​ഴ് മാ​സ​ങ്ങ​ളി​ൽ സു​ൽ​ത്താ​നേ​റ്റി​ന് 2.3 ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ​കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 2.4 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യാണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ​ത്തി​യ​ത് യു.​എ.​ഇ​യി​ൽ നി​ന്നാ​ണ്. 7,14,636 ഇ​മാ​റാ​ത്തി​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ സു​ൽ​ത്താ​നേ​റ്റ് സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ന്ത്യ​ക്കാ​ർ (3,67,166), യ​മ​നി​ക​ൾ (139,354), ജ​ർ​മ​ൻ സ്വ​ദേ​ശി​ക​ൾ (79,439) എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ വ​രു​ന്ന രാ​ജ്യ​ക്കാ​ർ. ഇ​തേ കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 4.7 ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തേ​ക്ക് പോ​കു​ക​യും ചെ​യ്തു….

Read More

‘ലൈസൻസില്ലാതെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തരുത്’; മുന്നറിയിപ്പുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം

അനധികൃതമായി സ്വകാര്യ സ്‌കൂളുകൾ, ക്ലാസ്സ്‌റൂമുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കർശനമായ മുന്നറിയിപ്പ് നൽകി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ നിയമമനുസരിച്ച്, അനുമതിയില്ലാതെ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ ലൈസൻസ് നേടുന്നത് നിർണായകമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വിദ്യാർത്ഥികളെ സംരക്ഷിക്കാനും വിദ്യാഭ്യാസ ധാർമികത നിലനിർത്താനും സ്ഥാപിച്ച നിയമ ചട്ടക്കൂടിനുള്ളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. അനധികൃത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ റിപ്പോർട്ട്…

Read More

ഒമാനിലെ ഖനന സാധ്യത: എയർബോൺ ജിയോഫിസിക്കൽ സർവേ പൂർത്തിയാക്കി

ഒമാനിലെ ഖനന സാധ്യതകൾ തേടി മിനറൽസ് ഡെവലപ്മെന്റ് ഒമാൻ (MDO) എയർബോൺ ജിയോഫിസിക്കൽ സർവേ പൂർത്തിയാക്കി. അൽ ബുറൈമി, നോർത്ത് സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ ഏഴ് മേഖലകളിലാണ് സമഗ്ര ഏരിയൽ ജിയോഫിസിക്കൽ സർവേ നടത്തിയത്.ധാതു വിഭവങ്ങൾ തിരിച്ചറിയാനും വിലയിരുത്താനും ആവശ്യമായ കാന്തിക, റേഡിയോമെട്രിക്, വൈദ്യുതകാന്തിക, ഗുരുത്വാകർഷണ അളവുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് സർവേയിലൂടെ ശേഖരിച്ചത്. ഒമാനിലെ ഖനന സാധ്യതകൾ വർധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾക്ക്…

Read More

മൂന്നു വർഷത്തിനുള്ളിൽ 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രം: ഒമാൻ

2025 മുതൽ 2027 വരെ പ്രധാന മേഖലകളിലായി 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. ഗതാഗത, ലോജിസ്റ്റിക് മേഖലയിലും വാർത്താവിനിമയ, വിവരസാങ്കേതിക മേഖലയിലുമായാണ് വിവിധ തൊഴിലുകൾ ഒമാനികൾക്ക് മാത്രമാക്കുക. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി. ഇരുമേഖലകളിലുമായി ഒമാനൈസേഷൻ ചെയ്യപ്പെടുന്ന തസ്തികകൾ കാണാം: ഗതാഗത, ലോജിസ്റ്റിക് മേഖല (2025 ജനുവരി മുതൽ): മറൈൻ ഒബ്‌സർവർ കൊമേഴ്‌സ്യൽ ബ്രോക്കർ ക്വാളിറ്റി കൺട്രോളർ ഷിപ്പ് ട്രാഫിക് കൺട്രോളർ ഫോർക്ക്‌ലിഫ്റ്റ് ഡ്രൈവർ പുതിയ…

Read More

ഒമാനിൽ ചെമ്മീൻ മത്സ്യ ബന്ധന സീസണിന് തുടക്കമായി

ഒമാനിലെ സൗത്ത് ശർഖിയ, ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ ചെമ്മീൻ മത്സ്യ ബന്ധന സീസണിന് തുടക്കമായി. നവംബർ അവാസാനം വരെ മൂന്ന് മാസം സീസൺ നീണ്ടു നിൽക്കും. കഴിഞ്ഞ വർഷം പരാമ്പരാഗത മത്സ്യതൊഴിലാളികൾ 2,761 ടൺ ചെമ്മീൻ പിടിച്ചിരുന്നു. ഇതിൽ 2,024 ടൺ അൽവുസ്ത ഗവർണറേറ്റിൽ നിന്നും 717 ടൺ സൗത്ത് ശർഖിയ ഗവർണറേറ്റിൽ നിന്നുമാണ്. അതേസമയം 6.6 ഒമാൻ റിയാൽ വിലവരുന്ന 2,680 ടൺ മത്സ്യം കയറ്റുമതി ചെയ്യുകയും ചെയ്തു. 2022ൽ ഒമാനിൽ 1,721 ടൺ ചെമ്മീനാണ്…

Read More