
മാൾ ഓഫ് മസ്‌കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്
ഒമാനിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ ഒന്നായ മാൾ ഓഫ് മസ്‌കത്തിന്റെ നടത്തിപ്പ് ചുമതല ഇനി മുതൽ ലുലു ഗ്രൂപ്പിന്റെ കീഴിലാകും. ഇതു സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ താമാനി ഗ്ലോബലും തമ്മിൽ ഒപ്പുവച്ചു.ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ, ലുലു ഗ്രൂപ്പ് ഡയറക്ടർ ഏ.വി. ആനന്ദും, താമാനി ഗ്ലോബൽ ബോർഡ്…