നടിയുടെ പരാതി: രാഹുൽ ഈശ്വറിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിച്ച് കോടതി

നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് സിംഗിൾ ബെഞ്ച് രാഹുലിനെ അറിയിച്ചിരിക്കുന്നത്. ഹാജരാകുമ്പോൾ തന്നെ ജാമ്യം ലഭിക്കുന്നതുകൊണ്ട് മുൻകൂർ ജാമ്യം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.

Read More

തെറ്റിദ്ധരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു; ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‌മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത് സ്വാഗതം ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥ

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍  ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ഡി ശില്പ. വിധിയിൽ വളരെ സന്തോഷമുണ്ടെന്ന് ശില്പ പ്രതികരിച്ചു. ‘അന്വേഷണ സമയത്ത് നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. ഗ്രീഷ്മ കേസ് വഴിതെറ്റിക്കാൻ പലതവണ ശ്രമിച്ചു. പക്ഷേ തെളിവ് ശേഖരിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. ഇത് ഒരു ടീമായി നടത്തിയ അന്വേഷണമാണ്. അമ്മവാന് മൂന്ന് വർഷം മാത്രമാണ് തടവ് ശിക്ഷ വിധിച്ചത്. അത് അപ്പീൽ കൊടുക്കാൻ കഴിഞ്ഞാൽ കൊടുക്കും’,- അന്വേഷണ ഉദ്യോഗസ്ഥ…

Read More

‘5 വർഷം ഈ പീഡനം ആരും അറിഞ്ഞില്ലെന്നത് ഭയപ്പെടുത്തുന്നത്, കുട്ടികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍തലത്തില്‍ ജാഗരൂകമായ ഇടപെടല്‍ അനിവാര്യം’; വിഡി സതീശൻ

പത്തനംതിട്ടയിലെ പീഡനക്കേസ് അന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ് ഐ ടി രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തോളം പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, കുട്ടികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍തലത്തില്‍ ജാഗരൂകമായ ഇടപെടല്‍ അനിവാര്യമെന്നും പറഞ്ഞു. അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.  വിഡി സതീശന്‍റെ വാക്കുകൾ…

Read More

സർക്കാരും പൊലീസും നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും; രാജ്യം കാക്കുന്ന സൈനികരെ തൊട്ടാൽ വെറുതെയിരിക്കില്ല: രാജീവ്

കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെ കേണൽ പദവിയുള്ള എൻസിസി ഉദ്യോഗസ്ഥന് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരള 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ ലെഫ്‌റ്റനന്റ് കർണയിൽ സിംഗിനാണ് മർദ്ദനമേറ്റത്. പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചൊഴിയണം. പ്രതികൾക്കെതിരെ കേരള പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പൊലീസും സർക്കാരും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒത്തുതീർപ്പിന് ശ്രമിച്ചാൽ നീതിക്കായി താൻ കോടതിയെ സമീപിക്കും. മുഖ്യമന്ത്രി മുതൽ പ്രധാന അദ്ധ്യാപകൻ…

Read More

മാനസിക പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ ട്രെയിനിന് മുന്നിൽ ചാടിമരിച്ചു

കർണാടകയിൽ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് തിപ്പണ്ണ അലുഗുർ (33) ആത്മഹത്യ ചെയ്‌തത്. ഇയാൾ എഴുതിയ ഒരു പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്‌ത് ദിവസങ്ങൾക്കുള്ളിലാണ് സമാനമായ മറ്റൊരു സംഭവം പുറത്തുവരുന്നത്. ഹുളിമാവ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു തിപ്പണ്ണ. വിജയപുര സ്വദേശിയായ ഇയാൾ മൂന്ന് വർഷം മുമ്പാണ് പാ‌ർവതി എന്ന യുവതിയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം ഭാര്യയും…

Read More

എഡിഎമ്മിൻ്റെ മരണം: പി.പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പി.പി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസും ശ്രദ്ധിച്ചു. എവിടെ വെച്ചാണ് കീഴടങ്ങിയതെന്നടക്കം വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങൾ നടത്തിയിരുന്നു. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ…

Read More

പ്രണബ് ജ്യോതിനാഥ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി‌ ചുമതലയേറ്റു

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥ് ചുമതലയേറ്റു. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അപേക്ഷ പരിഗണിക്കാതെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പാനലിൽ പ്രണബ് ജ്യോതിനാഥിന്‍റെ പേരു കൂടി ഉൾപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. സംസ്ഥാനം നൽകിയ പാനലിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ഷൻ ഓഫീസറെ  തെരെഞ്ഞെടുത്തത്. അതേ സമയം പ്രണബ് ജ്യോതി നാഥ് നൽകിയ ഡെപ്യൂട്ടേഷൻ അപേക്ഷ പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ഭുവനേശ്വര്‍ ആസ്ഥാനമായ നാഷണൽ അനുമിനിയം കമ്പനി ചീഫ് വിജിലൻസ് ഓഫീസര്‍ പദവിയിലും നിയമനം…

Read More

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് ഭീഷണി; ബസ് ഉടമയുടെ സംഘത്തിനെതിരെ കേസ്

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടിൽക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബസ് ഉടമയുടെ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ബസിന് ഫിറ്റ്നസ് നൽകാത്തതിന്റെ പേരിലാണ് മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥനെ ഒരു സംഘം വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്.  ആമ്പല്ലൂർ റൂട്ടിലോടുന്ന മാതാ ബസ് ഉടമയുടെ സുഹൃത്തുക്കളായ വെണ്ടോർ സ്വദേശി ജെൻസൺ, പുത്തൂർ സ്വദേശി ബിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിനെയാണ് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.  മാതാ ബസിന് ഫിറ്റ്നസ് നൽകാത്തതാണ് ഭീഷണിക്ക് കാരണം. സംഘം വീട്ടിലെത്തിയതിന്റെ സി.സി.ടി.വി…

Read More

ജമ്മു കാശ്‌മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികൻ കൊല്ലപ്പെട്ട നിലയിൽ

ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹിലാൽ അഹമ്മദ് ഭട്ട് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ വെടിയേറ്റതിന്റെ മുറിവുകളുണ്ട്. അനന്ത്‌നാഗിലെ പത്രിബാൽ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ആർമിയും ജമ്മു കാശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ ഭീകരർ ടെറിടോറിയൽ ആർമിയുടെ 161 യൂണിറ്റിലെ രണ്ട് സൈനികരെ തട്ടികൊണ്ടുപോവുകയായിരുന്നു. അനന്ത്നാഗിലെ കൊക്കർനാഗ് പ്രദേശത്തെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. സിവിൽ വേഷത്തിലായിരുന്നു രണ്ട് സൈനികരും. ഇവരിൽ ഒരാൾ…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ശ്രീറാം വെങ്കിട്ടരാമൻ സൂപ്പർവൈസിങ് ഓഫീസർ

വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുയരുന്ന അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിന് ധനവകുപ്പിൽ ഒരു താൽക്കാലിക പരാതിപരിഹാര സെൽ രൂപീകരിച്ച് സർക്കാർ ഉത്തരവിട്ടു. ജോയിന്‍റ് ഡയറക്ടറും ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായ ഡോ. ശ്രീറാം വി സൂപ്പർവൈസിങ് ഓഫീസറായും ധനവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ ഒ ബി  സെൽ ഇൻചാർജായും ധനവകുപ്പ് അണ്ടർ സെക്രട്ടറി അനിൽ രാജ് കെ എസ് നോഡൽ ഓഫീസറായും ധനവകുപ്പ് സെക്ഷൻ…

Read More