ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകൾ വർധിപ്പിക്കും; ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം. വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ വില കൂടിയ സാഹചര്യത്തിലാണ് വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വഴിപാട് നിരക്കിൽ 30 ശതമാനം വര്‍ധിപ്പിക്കാനാണ് ബോർഡ് തീരുമാനമെടുത്തത്. എന്നാൽ, ഇത് ശബരിമലയിൽ ബാധകമല്ല. പുനരേകീകരണ കമ്മിറ്റി ക്രോഡീകരിച്ച നിരക്കുകള്‍ ഓംബുഡ്‌സ്മാന്റെ ശിപാര്‍ശയും ഹൈക്കോടതിയുടെ അംഗീകാരത്തോടെയുമാണ് നടപ്പാക്കുന്നത് എന്നും പ്രശാന്ത് പറഞ്ഞു. ശമ്പളം, പെന്‍ഷന്‍ തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ക്കായി 2016ലെ ചെലവ് 380 കോടി രൂപയായിരുന്നു….

Read More

സുരേഷ് ഗാേപി നൽകിയ കിരീടത്തിൽ എത്ര പവൻ സ്വർണമുണ്ടെന്ന് അറിയണം; കോൺഗ്രസ് കൗൺസിലർ

നടനും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ്. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് ഈ ആവശ്യം ഉന്നയിച്ചത്. സ്വർണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണം പൂശി നൽകിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് കോൺഗ്രസ് കൗൺസിലർ രംഗത്തുവന്നത്. ‘ലൂർദ് മാതാവിനു എത്രയോ പവന്റെ സ്വർണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പിൽ സ്വർണം പൂശിയതായാണ് ഇടവകയിൽ…

Read More

തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്തു

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്ത് പൊലീസ്. ജെ.ജെ. ആക്ട് കൂടി ഉൾപ്പെടുത്തിയാണ് കേസ്. തൂക്കവില്ലിലെ തൂക്കക്കാരൻ സിനുവിനെ കേസിൽ നേരെത്തെ പ്രതി ചേർത്തിരുന്നു. തുടർന്നാണ് അമ്മയേയും ക്ഷേത്ര ഭാരവാഹികളേയും ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.  സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പൊലീസ് സ്വമേധയ കേസെടുത്തത്. സിനുവിൻറെ അശ്രദ്ധ…

Read More