
അബൂദബിയിൽ 15 നഴ്‌സറികൾക്ക് കൂടി അനുമതി, 1250 സീറ്റുകൾ കൂടി അധികമായി ലഭിക്കും
എമിറേറ്റിൽ പുതുതായി 15 പുതിയ നഴ്സറികൾക്കുകൂടി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) ലൈസൻസ് അനുവദിച്ചു. അബൂദബി, അൽഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലായാണ് പുതിയ നഴ്സറികൾ തുറക്കുക. ഇതുവഴി 1250 സീറ്റുകൾ കൂടി അധികമായി സൃഷ്ടിക്കപ്പെടും. അബൂദബിയിലെ ആൽ നഹ്‌യാനിൽ ബ്രിട്ടീഷ് ഓർകാഡ് നഴ്സറി, അൽ മൻഹലിലെ ആപ്പിൾ ഫീൽഡ് നഴ്സറി, അൽ ബാഹിയയിലെ ബ്രിട്ടീഷ് ഹോം നഴ്സറി, മദീനത്ത് അൽ റിയാദിലെ ലേണിങ് ട്രീ നഴ്സറി, അൽ ദഫ്‌റ സായിദ് സിറ്റിയിലെ ലിറ്റിൽ ജീനിയസ് നഴ്സറി,…