മുഖത്തെ അസ്ഥികള്‍ തകര്‍ന്നു; കാഴ്ച നഷ്ടമായി: യുഎസില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് നേരെ രോ​ഗിയുടെ ക്രൂരമായ ആക്രമണം

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം. ലീല ലാല്‍ (67) എന്ന നഴ്‌സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്. പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സ്റ്റീഫന്‍ സ്‌കാന്റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ മനപൂര്‍വമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു. കടുത്ത മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സ്റ്റീഫന്‍. ചൊവ്വാഴ്ച യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ ലീലയെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ലീലയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍…

Read More

നിമിഷ പ്രിയയുടെ മോചനം രാജ്യസഭയിൽ ഉന്നയിച്ച ജോൺ ബ്രിട്ടാസ്; 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകിയെന്ന് കേന്ദ്രം

യമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം രാജ്യസഭയിൽ ഉന്നയിച്ച ജോൺ ബ്രിട്ടാസ് എംപിക്ക് മറുപടി നൽകി കേന്ദ്ര മന്ത്രി. നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയമാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. രാജ്യസഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, ജോൺ ബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് മന്ത്രി പറഞ്ഞു. ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ…

Read More

മലയാളിയായ നേഴ്സ് ഓസ്ട്രേലിയയിൽ അന്തരിച്ചു

മലയാളി നഴ്സ് ഓസ്ട്രേലിയയില്‍ മരിച്ചു. ഇടുക്കി തൊടുപുഴ കരിംകുന്നം മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് ഓസ്ട്രേലിയയിലെ കെയിൻസില്‍ മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ടൗൺസ്‌വിൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കെയിൻസ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. പുല്ലുവഴി മുണ്ടയ്ക്കൽ പരേതരായ ജോസ് ജോസഫ്, എൽസമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ജോ ഡേവിഡ്, ഒലിവിയ ഡേവിഡ്. സഹോദരി: സെജോയ് ജോസ്.

Read More

മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു

യുകെയില്‍ നഴ്സായ മലയാളി യുവതി മരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനിയായ നിര്‍മല നെറ്റോ ആണ് മരിച്ചത്. 37 വയസായിരുന്നു കാന്‍സര്‍ രോഗബാധിതയായിരുന്നു നിർമല. കീമോ തെറാപ്പി അടക്കം ചികിത്സ നടക്കുന്നതിനിടെ പെട്ടെന്ന് ആരോഗ്യ നില വഷളാകുകയും ശനിയാഴ്ച രാത്രി 9 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. 2017ലാണ് നിര്‍മല യുകെയിലെത്തിയത്. യുകെയില്‍ സ്‌റ്റോക്ക്പോര്‍ട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. കാൻസർ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാൽ 2022 വരെ മാത്രമാണ് നിര്‍മല ജോലി ചെയ്തിരുന്നത്. അവിവാഹിതയാണ്….

Read More

സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം: 3 പേർ അറസ്റ്റിൽ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം. ആശുപത്രിയിലെ  ഡോക്ടർ അടക്കമുള്ള സംഘമാണ് കൂട്ടബലാത്സംഗത്തിനു ശ്രമിച്ചത്. ബലാത്സംഗ ശ്രമത്തിൽനിന്നു രക്ഷപ്പെട്ട നഴ്സ്, ഡോക്ടറുടെ ലൈംഗികാവയവം ബ്ലേഡ് ഉപയോഗിച്ചു ഛേദിച്ചു. സമസ്തിപുർ ജില്ലയിലെ മുസ്‌റിഘാരരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാപുരിലുള്ള ആർബിഎസ് ഹെൽത് കെയർ സെന്ററിലാണു സംഭവം. ജോലി പൂർത്തിയാക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, ആശുപത്രി നടത്തിപ്പുകാരൻകൂടിയായ ഡോക്ടർ സഞ്ജയ് കുമാറും മറ്റു രണ്ടു പേരുംകൂടി മദ്യപിച്ചെത്തിയത്. സ്ഥലത്തെത്തിയ ഇവർ നഴ്സിനെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവരിൽനിന്നു കുതറിയോടിയ നഴ്സ്…

Read More

പശ്ചിമ ബംഗാളിൽ നഴ്സിനു നേരെ ലൈംഗികാതിക്രമം

പശ്ചിമ ബംഗാളിലെ സർക്കാർ ഉടമസ്ഥതയിലുള്ള ​ആരോഗ്യ കേന്ദ്രത്തിൽ നഴ്സിനു നേരെ ലൈംഗികാതിക്രമം നടത്തിയ രോഗി അറസ്റ്റിൽ. ബിർഭൂം ജില്ലയിലെ ഇളംബസാറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആഗസ്റ്റ് ഒമ്പതിന് ആർ.ജി കർ മെഡിക്കൽ കോളജിലെ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടയിലാണ് പുതിയ സംഭവം. ചികിത്സക്കിടെ നഴ്സിനോട് രോഗി മോശമായി പെരുമാറുകയായിരുന്നു. കടുത്ത പനി ബാധിച്ച് ചികിത്സ തേടിയെത്തിയ രോഗിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് മോശമായി പെരുമാറിയത്. മാത്രമല്ല അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നും നഴ്സിന്റെ…

Read More

നഴ്സിന്റെ കൊലപാതകം: പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി

ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തർപ്രദേശിൽ നിന്നാണ് നഴ്സിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി.  ജൂലായ് 30നാണ് സംഭവം. ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നേഴ്സിനെ കാണാതാവുകയായിരുന്നു. 11 വയസ്സുള്ള മകളുമായാണ് നേഴ്സ് താമസിച്ചിരുന്നത്. വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നേഴ്സിന്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബലാത്സം​ഗം ചെയ്തായിരുന്നു ക്രൂരമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു. കാണാതായി…

Read More

നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം; ഈ വര്‍ഷം പുതുതായി വര്‍ധിപ്പിച്ചത് 1020 ബി.എസ്.സി നഴ്‌സിംഗ് സീറ്റുകൾ

ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. നഴ്സിങ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം പുതുതായി വര്‍ധിപ്പിച്ചത് 1020 ബി.എസ്.സി. നഴ്സിങ് സീറ്റുകൾ. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. കൂടാതെ 2021-ല്‍ 7422 ബി.എസ്.സി. നഴ്സിങ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍…

Read More

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മലയാളി നേഴ്സിനെ  മരിച്ച നിലയിൽ കണ്ടെത്തി

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മലയാളി നേഴ്സിനെ  മരിച്ച നിലയിൽ കണ്ടെത്തി. യുവതി പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ രേഷ്മിയാണെന്നു തിരിച്ചറിഞ്ഞു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയിരുന്നു. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ ഷാൾ കുരുങ്ങി ഇരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ നിഗമനം. കഴിഞ്ഞ മാസം മാതാവ് മരിച്ചതു മുതൽ കടുത്ത വിഷാദത്തിലായിരുന്നെന്ന് പൊലീസ്…

Read More

ഇങ്ങനെയും മാലാഖമാരോ..?; കാമുകനു വേണ്ടി വിദ്യാർഥിനികളെ മയക്കുമരുന്നു നൽകി പീഡിപ്പിക്കാൻ കൂട്ടുനിന്ന നഴ്സിന്റെ ക്രൂരത

നഴ്സുമാരെ മാലാഖമാർ എന്നാണ് വിളിക്കുന്നത്. ആതുരശുശ്രൂഷയിൽ നഴ്സുമാരുടെ പങ്ക് ചില്ലറയല്ല. അവരുടെ ത്യാഗങ്ങളെയും നന്മകളെയും ജനങ്ങൾ പുകഴ്ത്താറുമുണ്ട്. എന്നാൽ ബംഗളരൂവിൽനിന്നു വരുന്ന വാർത്ത എല്ലാവരെയും ഞെട്ടിക്കുന്നതായി. റസിഡൻഷ്യൽ സ്‌കൂളിലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികൾക്കു മയക്കുമരുന്നു നൽകി കാമുകനു ലൈംഗികമായി പീഡിപ്പിക്കാൻ കൂട്ടുനിന്ന നഴ്സിന്റെ ക്രൂരകൃത്യങ്ങളാണ് എല്ലാവരെയും ഞെട്ടിച്ചത്. റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ കടൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഴ്സ് ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സെക്സ്, ലഹരി റാക്കറ്റിന്റെ ഭാഗമാണോ എന്ന…

Read More