
നമ്പർ പ്ലേറ്റ് ലേലം ; 6.55 കോടി ദിർഹം നേടി ദുബൈ ആർടിഎ
ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ വാഹന പ്രേമികൾക്ക് അവസരമൊരുക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) സംഘടിപ്പിച്ച ലേലത്തിൽ സമാഹരിച്ചത് 6.55കോടി ദിർഹം. 90 നമ്പർ പ്ലേറ്റുകളാണ് 115മത് ലേലത്തിൽ വിൽപനക്ക് വെച്ചത്. കഴിഞ്ഞ ലേലത്തേക്കാൾ 28 ശതമാനം കൂടുതൽ വിൽപനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളിലെ ഫാൻസി നമ്പറുകളാണ് ലേലത്തിലുണ്ടായിരുന്നത്. എ.എ16 എന്ന നമ്പറാണ് ഏറ്റവും കൂടുതൽ തുക നേടിയത്. 73.32ലക്ഷം ദിർഹമിനാണ് പ്ലേറ്റ് വിറ്റുപോയത്. എ.എ69 എന്ന നമ്പർ 60ലക്ഷം ദിർഹമും എ.എ999…