
തമിഴ്നാട്ടിൽ ഗവർണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത 10 ബില്ലുകൾ നിയമമായി
ഗവർണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത പത്ത് ബില്ലുകൾ തമിഴനാട്ടിൽ നിയമമായി. ഇന്ത്യൻ നിയമസഭകളുടെ ചരിത്രത്തിൽ അസാധാരണ നടപടിയാണ് ഉണ്ടാവുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാടിന്റെ ഈ തീരുമാനമുണ്ടായത്. ഏപ്രിൽ 11നാണ് 10 നിയമങ്ങൾ സംസ്ഥാന ഗസറ്റിൽ തമിഴ്നാട് സർക്കാർ നോട്ടിഫൈ ചെയ്തത്. ഈ ബില്ലുകൾ സംസ്ഥാന സർക്കാർ പാസാക്കി അനുമതിക്കായി ഗവർണർക്ക് അയച്ചുവെങ്കിലും ദീർഘകാലം അത് പിടിച്ചുവെച്ചതിന് ശേഷം അദ്ദേഹം അത് രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. തമിഴ്നാട് നിയമവകുപ്പാണ് ബില്ലുകൾ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത്. ഗവർണറുടേയും രാഷ്ട്രപതിയുടേയും അനുമതി ലഭിക്കാതെ…