പൊലീസുകാരുടെ ഗതാഗത നിയമലംഘനം; എസ് പിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിപി

പൊലീസുകാരുടെ ഗതാഗത നിയമലംഘനത്തിനുള്ള പിഴയടച്ച് റിപ്പോ‍ർട്ട് ചെയ്യാൻ വൈകിയതിനാൽ ജില്ലാ പൊലീസ് മേധാവിമാർ‍ക്ക് ഡിജിപിയുടെ കാരണം കാണിക്കൽ നോട്ടീസ്. പിഴയടക്കാൻ വൈകുന്നതിലെ കാരണം അറിയിക്കണമെന്നാണ് ആവശ്യം. പിഴയടച്ച് 10 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഡിജിപി രണ്ടുമാസം മുമ്പ് ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിയ മുന്നറിയിപ്പ് ആരും പാലിക്കാത്ത സാഹചര്യത്തിലാണിത്. ഗതാഗത നിയമലംഘനത്തിനുള്ള നാലായിരം പെറ്റി നോട്ടീസുകൾ പൊലീസുകാർ അടക്കാത്ത വാർത്ത കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തും നിയമലംഘകർ കുറവല്ല. 42 പേർ നിയമലംഘനം നടത്തി. 32…

Read More

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും.രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഹൈകോടതിയിൽ ഫയൽ ചെയ്യുന്ന കേസുകളിൽ നോട്ടീസ് പുറപ്പെടുവിച്ചാലും കക്ഷികൾക്ക് നോട്ടീസ് കിട്ടാതിരുന്നും, വൈകി ലഭിക്കുന്നതും കാരണം കേസ് നടപടികൾ വൈകുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇ പോസ്റ്റൽ സംവിധാനം വന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികൾക്ക് നൽകാനാവുന്ന സാഹചര്യമാണ് വരുന്നത്.ഇ മെയിൽ വഴി നോട്ടീസ് അയക്കുന്നതിനെക്കാൾ കൃത്യത ഈ…

Read More

‘നോട്ടീസ് അയക്കുന്ന തീരുമാനം വഴിത്തിരിവ്, കൂടുതൽ തെളിവുകൾ പുറത്തുവിടും’; കുഴൽനാടൻ

മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം വലിയ വഴിത്തിരിവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുഴൽനാടന്റെ പ്രതികരണം.   പി വി ഞാനല്ല എന്ന മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനയിൽ ഇപ്പോൾ…

Read More

ബോളിവുഡ് താരങ്ങളെ വിടാതെ ഇ.ഡി; കൂടുതൽ പ്രമുഖർക്ക് നോട്ടിസ്

മഹാദേവ് ഗെയിമിംഗ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബോളിവുഡ് നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, നടൻ കപില്‍ ശര്‍മ എന്നിവര്‍ക്കാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. മുൻപ് രണ്‍ബീര്‍ കപൂറിനും ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ആപ്പിന് പ്രചാരണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. മഹാദേവ് ഓണ്‍ലെെൻ ബെറ്റിംഗ് ആപ്പ് സ്ഥാപകരായ സൗരഭ് ചന്ദ്രകര്‍, രവി ഉപ്പല്‍ എന്നിവര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാണ് കേസ്. വെള്ളിയാഴ്ചയാണ് രണ്‍ബീര്‍…

Read More