‘ആണവായുധങ്ങൾ തയ്യാറാക്കി വയ്ക്കണം’; മിസൈൽ പരീക്ഷണത്തിന് പിന്നാലെ നിർണായക ഉത്തരവുമായി കിം ജോംഗ് ഉൻ

ആണവ ആക്രമണ ശേഷി ഉപയോഗപ്പെടുത്താൻ പൂർണ്ണ സജ്ജരായിരിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളുടെ പരീക്ഷണ വിക്ഷേപണത്തിന് മേൽനോട്ടം വഹിച്ചതിന് ശേഷമാണ് ഉത്തരവെന്ന് ഔദ്യോഗിക മാദ്ധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സുരക്ഷാ അന്തരീക്ഷം ലംഘിക്കുകയും ഏറ്റുമുട്ടൽ സാദ്ധ്യതകൾ ഉയർത്തുകയും ചെയ്യുന്ന ശത്രുക്കൾക്കുള്ള മുന്നറിയിപ്പാണ് പരീക്ഷണമെന്ന് കെസിഎൻഎയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ആണവ ഓപ്പറേഷൻ മാർഗങ്ങൾ എപ്പോഴും സജ്ജമാണെന്ന് കാണിക്കുന്നതിന് കൂടിയാണിത്. ഏറ്റവും മികച്ച പ്രതിരോധശേഷിയും പര്യാപ്തയുമാണ് ഗ്യാരണ്ടി…

Read More