
സൗദി എംഒഎച്ചില്‍ വനിത സ്റ്റാഫ്‌നഴ്‌സ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്-അഡല്‍റ്റ്), കാര്‍ഡിയാക് ഐസിയു പീഡിയാട്രിക്, എമര്‍ജന്‍സി റൂം (ഇആര്‍), എന്‍ഐസിയു (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം-റിക്കവറി (ഒആര്‍) സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള രണ്ടു വീതം ഒഴിവുകളിലേയ്ക്കും, പിഐസിയുവിലെ( പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) നാല് ഒഴിവുകളിലേക്കും ഡയാലിസിസ്, ഓങ്കോളജി സ്‌പെഷ്യാലിറ്റികളിലെ ഒന്നു വീതം ഒഴിവുകളിലേയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിംഗില്‍ ബി.എസ്.സി പോസ്റ്റ് ബേസിക് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് ഒരു…