പ്രവാസികൾക്ക്‌ ആശ്വാസം; രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്‌തിട്ടുണ്ടെങ്കിൽ പലിശയില്ലാതെ രണ്ട് ലക്ഷം കിട്ടും

പ്രവാസി ഭദ്രത (പേള്‍) പ്രവാസി വായ്പ പദ്ധതി പ്രകാരം പ്രവാസി പൗരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ നോര്‍ക്കയുമായി ചേര്‍ന്ന് നടപ്പാക്കുന്നതാണ് പ്രവാസി ഭദ്രത (പേള്‍) പ്രവാസി വായ്പ പദ്ധതി. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി പൗരന്മാര്‍ക്ക് മാത്രമാണ് നിലവില്‍ വായ്പ ലഭ്യമായിരുന്നത്. എന്നാൽ നോര്‍ക്കയുമായുള്ള പുതിയ കരാര്‍ പ്രകാരം വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാര്‍ക്കും സംരംഭം ആരംഭിക്കുന്നതിനായി പലിശ രഹിത വായ്പ രണ്ട് ലക്ഷം രൂപ വരെ…

Read More

ജര്‍മ്മനിയിലേക്ക് പറന്നത് 528 നഴ്സുമാർ, പുതുചരിത്രമെഴുതി നോര്‍ക്ക ട്രിപ്പിള്‍ വിന്‍; ആഘോഷം നാളെ

കേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി. 2021 ഡിസംബറില്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 പേർക്കാണ് ജര്‍മ്മനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ നഴ്സുമാരായി നിയമനം ലഭിച്ചത്. ഇതിന്റെ ഭാഗമായുളള ട്രിപ്പിള്‍ വിന്‍ 500 പ്ലസ് ആഘോഷങ്ങള്‍ തിരുവനന്തപുരം ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നവംബര്‍ 09 ന് വൈകിട്ട് നടക്കും. തിരുവനന്തപുരത്ത് ജർമ്മൻ ഓണററി കോൺസൽ സംഘടിപ്പിക്കുന്ന ജർമ്മൻ ഐക്യദിനത്തിനും ബെർലിൻ മതില്‍…

Read More

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് തൊഴിലവസരങ്ങൾ; അപേക്ഷാ തീയതി നീട്ടി

സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) കാര്‍ഡിയോവാസ്കുലാര്‍ ടെക്നീഷ്യന്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയ്യതി ഒരുദിവസത്തേയ്ക്കു കൂടി നീട്ടി. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് 2023 ഡിസംബര്‍ 20 ഉച്ചയ്ക്ക് 12 മണിക്കകം അപേക്ഷ നല്‍കാവുന്നതാണ്. കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയില്‍ ബി.എസ്സ്.സി (ബിരുദം) വും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, വൈറ്റ് ബാക്ക്ഗ്രൗണ്ട്‌ വരുന്ന…

Read More

നിർധനർക്ക് ആശ്വാസം; പ്രവാസി മൃതദേഹം നാട്ടിലെത്തിക്കാൻ ഇനി നോർക

മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം ഉറ്റവരിലേക്കെത്തിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നെട്ടോട്ടമോടുന്നത് പ്രവാസലോകത്തെ സ്ഥിരം കാഴ്ചയാണ്. ഇത്തരം അവസ്ഥകൾക്കു ഉത്തരമായി ആണ് നോർക്ക റൂട്സ് അവതരിപ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകർ മുൻപിലുണ്ടാകുമെങ്കിലും പണം ആവശ്യങ്ങൾക്കായി ബന്ധുക്കളും ചെറിയ സ്ഥാപനങ്ങളും നെട്ടോട്ടം ഓടേണ്ടി വരുന്നു. സന്ദർശക വിസയിലെത്തുന്നവരാണ് മരിക്കുന്നതെങ്കിൽ നടപടിക്രമങ്ങൾക്ക് സഹായം നൽകാനായി സ്ഥാപനങ്ങൾ പോലുമുണ്ടാകില്ല. ഈ സമയത്ത് പരക്കം പായുന്ന സുഹൃത്തുക്കളും ബന്ധുക്കളും നോർക്കയുടെ സഹായം അറിയാതെ പോകുന്നു. മൃതദേഹം അയക്കാൻ 5000 ദിർഹമോളം ചെലവ് വരുന്നതിനാൽ, കാർഗോ…

Read More

കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ

സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കരന്റെ ചാറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമായ സ്ഥിതിക്ക് പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെടുന്നത്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറയുന്നുണ്ടെന്നും സു​രേന്ദ്രൻ പറഞ്ഞു. നോർക്കയിൽ സ്വപ്നയെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നുള്ളത് ഗൗരവതരമാണ്. സ്വപ്ന…

Read More