
ദുബായിലെ തൊഴിലാളികൾക്ക് സൗജന്യ നേത്ര പരിശോധനയും കണ്ണടയും
നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധനയും കണ്ണടയും നൽകാനുള്ള പദ്ധതി ആരംഭിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമസാൻ മാസത്തിൽ പദ്ധതി ആരംഭിക്കുന്നതെന്ന് നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളും അക്കാഫ് അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ ലേബർ ക്യാംപുകളിലായി ഇതുവരെ 666 പേർക്ക് സൗജന്യ നേത്രപരിശോധന നടത്തി. അതിൽ 190 പേർക്ക് കണ്ണട വിതരണം ചെയ്‌തു. 80…