
ബസുകൾക്കും ട്രക്കുകൾക്കും പുതിയ സുരക്ഷാ പരിശോധന ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി നിതിൻ ഗഡ്‍കരി
രാജ്യത്തെ ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കും സർക്കാർ ഉടൻ തന്നെ സുരക്ഷാ റേറ്റിംഗ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രംഗത്ത്. ഈ റേറ്റിംഗ് ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (BNCAP) പോലെയായിരിക്കും. കമ്പനികൾ അവരുടെ വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ഉദ്ദേശ്യം. ഇതിനുപുറമെ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-റിക്ഷകൾക്കുള്ള സുരക്ഷാ നിയമങ്ങളും സർക്കാർ രൂപീകരിക്കുന്നുണ്ട്. ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (NCAP), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എഡ്യൂക്കേഷൻ…