
ചന്ദ്രബോസിനെ വാഹനമിടിച്ച് കൊന്ന കേസ്: പ്രതി നിഷാമിന് പരോൾ
തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിഷാമിന് പരോൾ. കഴിഞ്ഞ മൂന്നാം തിയതിയാണ് ഹൈകോടതി പരോൾ അനുവദിച്ചത്. തൃശൂർ ശോഭ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) 2015 ജനുവരി 29നാണ് നിഷാം തന്റെ ആഡംബര കാറായ ഹമ്മർ ഉപയോഗിച്ച് ഇടിച്ചിട്ടത്. 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് ചന്ദ്രബോസ് മരിച്ചു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനെയും (31) മർദിച്ചിരുന്നു….