
വിവാഹം ചെയ്യാൻ താത്പര്യമില്ല; സോഷ്യൽ പ്രഷറിന്റെ പേരിൽ കുട്ടികളുണ്ടാക്കുകയെന്നതിനോട് എനിക്ക് താത്പര്യമില്ല: നിഖില
സോഷ്യൽ പ്രഷറിന്റെ പേരിൽ കുട്ടികളുണ്ടാക്കുകയെന്നതിനോട് എനിക്ക് താത്പര്യമില്ലെന്ന് മലയാള സിനിമയിലെ മുന്‍നിര നായികയായ നിഖില വിമല്‍. എന്റെ കാര്യമാണ് ചോദിക്കുന്നതെങ്കിൽ, എന്നെ അങ്ങനെ ഒരാൾക്ക് ഫോഴ്സ് ചെയ്ത് ചെയ്യിക്കാനാകില്ല. എനിക്കതിന് താത്പര്യമില്ലെന്ന് ഞാൻ ചിലപ്പോൾ പറയും. എല്ലാവർക്കും അങ്ങനെ പറയാനുള്ള സാഹചര്യമില്ലാത്തതിനാൽ ചിലർക്ക് സോഷ്യൽ പ്രഷർ പ്രശ്നമായി വരും- നിഖില പറഞ്ഞു. വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യത്തോടും നിഖില പ്രതികരിച്ചു. ‘എനിക്ക് താത്പര്യമില്ല. ഇത് തഗ്ഗായ മറുപടിയല്ല. ഞാൻ ശരിക്കും പറയുന്ന മറുപടിയാണ്. ഞാൻ ആരോടും കല്യാണം കഴിക്കണ്ടെന്ന് പറയില്ല. എനിക്ക്…