
കൊൽക്കത്തയ്ക്കെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് കൂറ്റൻ സ്കോർ; മിച്ചലിനും പുരാനും അർധ സെഞ്ച്വറി; വിജയലക്ഷ്യം 239 റൺസ്
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. നിക്കോളാസ് പുരാൻറെയും ഓപ്പണർ മിച്ചൽ മാർഷിൻയും തകർപ്പൻ അർധ സെഞ്ച്വറികളാണ് ലക്നൗ ഇന്നിംഗ്സിൽ നിർണായകമായത്. മിച്ചൽ മാർഷ് 48 പന്തിൽ 6 ബൗണ്ടറികളും 5 സിക്സറുകളും സഹിതം 81 റൺസ് നേടിയപ്പോൾ പുരാൻ 36 പന്തിൽ 87 റൺസ് നേടി പുറത്താകാതെ…