
ന്യൂയോർക്കിൽ 72 മണിക്കൂറിനിടെ നടന്നത് 3 വിമാന അപകടങ്ങൾ, ആശങ്കയിൽ വ്യോമയാന ഉദ്യോഗസ്ഥരും പൊതുജനങ്ങളും
ന്യൂയോർക്ക്: 72 മണിക്കൂറിനുള്ളിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ഉണ്ടായത് 3 വ്യത്യസ്ത വിമാനാപകടങ്ങൾ. രണ്ട് അപകടങ്ങൾ ന്യൂയോർക്കിലും ഒരു അപകടം ഫ്‌ലോറിഡയിലുമാണ് ഉണ്ടായത്. അപകടങ്ങളിൽ ഒരുപാട് പേരുടെ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം രാജ്യത്തുടനീളം വ്യോമയാന സുരക്ഷയുടെ ഭാ?ഗമായി പുതിയ പരിശോധനകളും നടത്തി. ശനിയാഴ്ച രണ്ട് ആളുകളുമായി യാത്ര ചെയ്ത ഡബിൾ എഞ്ചിൻ മിത്സുബിഷി MU-2B ചെളി നിറഞ്ഞ ഒരു വയലിലേക്ക് ഇടിച്ചിറങ്ങിയതാണ് ആദ്യ സംഭവമായി റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്കിലെ ഹഡ്സണിനടുത്തുള്ള കൊളംബിയ കൗണ്ടി വിമാനത്താവളത്തിലായിരുന്നു വിമാനം…