എച്ച്എംപിവി വൈറസ്; അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റ്: മന്ത്രി വീണ ജോർജ്ജ്

എച്ച്എംപിവി വൈറസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വൈറസ് മുൻപും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്. പുതിയ വൈറസ് അല്ല. വൈറസിനെ നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.  ജാഗ്രതയാണ് പ്രധാനം. മുൻകരുതലായി ഗർഭിണികളും രോഗികളും മാസ്ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു.  കെഎംസിഎൽ ആണ് മരുന്ന് സപ്ലൈ ചെയ്യുന്നത്. എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്….

Read More

‘വളരെ എളുപ്പത്തിൽ ചീത്തപ്പേരുണ്ടാക്കിത്തന്ന മാധ്യമത്തിന് ഒരിക്കൽ കൂടി നല്ല നമസ്‌കാരവും നന്ദിയും പറയുന്നു’; തന്റെ ഫോട്ടോ മാറി ഉപയോഗിച്ച മാധ്യമത്തിനെതിരെ നടൻ

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി ഉപയോഗിച്ച മാദ്ധ്യമത്തിനെതിരെ നടൻ മണികണ്ഠൻ രാജൻ രംഗത്ത്. തെറ്റായ വാർത്ത അവസരങ്ങൾ നഷ്ടമാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടൻ രംഗത്തെത്തിയത്. ‘ഇന്നത്തെ പത്രത്തിൽ എന്നെക്കുറിച്ചൊരു വാർത്ത വന്നു. എന്റെ ഏറ്റവും നല്ല ഫോട്ടോ വച്ച്, കൃത്യമായി ഞാനാണെന്ന് മനസിലാകുന്ന രീതിയിൽ നടൻ മണികണ്ഠൻ അറസ്റ്റിൽ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത. ഇത് തുടർന്ന് വായിക്കുമ്പോൾ അറിയാൻ സാധിക്കുന്നത്, ഞാനല്ല വേറൊരു മണികണ്ഠനാണെന്നാണ്. കള്ളപ്പണമാണ്…

Read More

വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും: പി പി ദിവ്യ

വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ പി പി ദിവ്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്നെയും തന്‍റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലുടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും വാട്സാപ്പ്, ഫേസ്ബുക്ക്‌, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം മറ്റൊരു…

Read More

ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം; യുവതിക്ക് കൈക്ക് വെട്ടേറ്റു, പ്രതിയായ യുവാവ് പിടിയിൽ

പാലക്കാട് ജില്ലയിലെ കാരപ്പൊറ്റ മാട്ടുവഴിയിൽ ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറയെ പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാർ (42) വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവതിക്ക് കൈക്ക് സാരമായി പരിക്കേറ്റു. കാരപ്പൊറ്റ വഴി തൃശൂർ-പഴയന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇന്ന് രാവിലെ 11 മണിക്ക് മാട്ടുവഴിയിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ബസിലെ യാത്രക്കാരിയായിരുന്ന ഷമീറയെ മഥൻകുമാർ ബസിൽ കയറി വെട്ടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഷമീറയെ…

Read More

പി.ആർ ഏജൻസി വിവാദം; ദ ഹിന്ദുവിന്റെ വിശദീകരണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

പി.ആർ ഏജൻസി വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കാത്തത്തിൽ ഇടതു മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തി. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം നൽകിയ വിശദീകരണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും തള്ളാത്തത് സംശയങ്ങൾ കൂട്ടുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഓഫീസും മൗനം തുടരുകയാണ്. ഇന്ന് ചേരുന്ന സിപിഐ എക്സ്യൂട്ടീവ് യോഗം പി.ആർ ഏജൻസി വിവാദവും ചർച്ച ചെയ്യും. സിപിഎം സെക്രട്ടേറിയറ്റ് യോഗവും ഇന്ന് നടക്കുന്നുണ്ട്. മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച…

Read More

ജനഹൃദയത്തിൽ ഇനി അര്‍ജുൻ ജീവിക്കും; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അര്‍ജുന്‍റെ മൃതദേഹം സംസ്കരിച്ചു

നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി. അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ഒരു നാട് മാത്രമല്ല മലയാളികളൊന്നാകെയാണ് കണ്ണീരണിഞ്ഞത്. അത്രമേല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി അര്‍ജുൻ മാറിയിരുന്നു. ഓരോരുത്തരുടെയും കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയാണ് കണ്ണാടിക്കല്‍ എത്തിയവര്‍ പങ്കിട്ടത്. കേരളം…

Read More

പി.ആർ.ഡിയെ സംബന്ധിച്ചു വന്ന പ്രചാരണം വാസ്തവവിരുദ്ധം

പി. ആർ. ഡിയെ സംബന്ധിച്ചു വന്ന വാർത്ത വാസ്തവിരുദ്ധമാണെന്ന് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. നവകേരള സദസ് സർക്കാരിന്റെ സമൂഹമാധ്യമ പേജുകൾ വഴി ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനായി വകുപ്പിന്റെ വീഡിയോ സ്ട്രിംഗർ പാനലിൽ ഉള്ളവരെയും ജില്ലാ അടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ച് ചുമതല ഏൽപ്പിച്ചവരെയുമാണ് നിയോഗിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി പി. ആർ. ഡി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ജോലികൾ ഏൽപ്പിക്കുന്നത്. ഇത്തരം പരിപാടികളുടെ ബില്ലുകൾ കോസ്റ്റ് കമ്മിറ്റിയും ടെക്‌നിക്കൽ കമ്മിറ്റിയും…

Read More

കലാരംഗത്തെ എന്റ നല്ല സുഹൃത്താണ് സിദ്ദിഖ്; പ്രചരിക്കുന്ന വാർത്ത വാസ്ത വിരുദ്ധമാണെന്ന് ആശാ ശരത്

നടൻ സിദ്ദിഖിനെതിരേ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വാസ്ത വിരുദ്ധമാണെന്ന് നടി ആശാ ശരത്. സിദ്ദിഖ് തന്റെ നല്ല സുഹൃത്തും സഹപ്രവർത്തകനുമാണെന്നുംഈ അവസരത്തിൽ വ്യാജപ്രചരണങ്ങൾ നടത്തരുതെന്നും ആശ ശരത് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ആശാ ശരതിന്റെ വാക്കുകൾ പ്രിയപ്പെട്ടവരെ. ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട്…

Read More

‘ഉടൻ മത്സരിക്കാനില്ല, ശക്തമായി യുഡിഎഫിനൊപ്പം’: സ്ഥാനാർഥിത്വത്തെപ്പറ്റി പ്രതികരിച്ച് രമേഷ് പിഷാരടി

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. മത്സരരംഗത്തേക്ക് ഉടനെയില്ലെന്നും സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും രമേഷ് പിഷാരടി സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രചാരണത്തിനു യുഡിഎഫിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റിന്റെ പൂർണരൂപം ‘നിയമസഭ ഉപതിരഞ്ഞെടുപ്പ്. മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രവർത്തനത്തിനും പ്രചാരണത്തിനും ശക്തമായി യുഡിഎഫിനു ഒപ്പമുണ്ടാവും’.

Read More

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അവരുടെ ഭാവിക്കു തന്നെ ദോഷകരമായി ബാധിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി. കേസ് അന്വേഷണത്തെ തന്നെ തടയുന്ന വിധത്തിലാണ് ചാനലുകള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത്. ഈ കേസില്‍, പരാതി വന്നതിനു ശേഷം പോലീസിനെയും നിയമ സംവിധാനങ്ങളെയും വെട്ടിച്ച് കടന്നു കളഞ്ഞിട്ടുള്ള ആളുമായി ചാനലുകള്‍ ഫോണിലൂടെ…

Read More