ആലപ്പുഴ തകഴിയിലെ നവജാത ശിശുവിന്റെ മരണം ; ജനന സമയം കുട്ടി കരഞ്ഞിരുന്നുവെന്ന് അമ്മ പറഞ്ഞു , നിർണായക വെളിപ്പെടുത്തലുമായി ഡോക്ടർ

ആലപ്പുഴ തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത്. ജനനസമയം കുട്ടി കരഞ്ഞിരുന്നുവെന്ന് അമ്മ സോന പറഞ്ഞതായി ഇവരെ പ്രവേശിപ്പിച്ച എറണാകുളം ആശുപത്രിയിലെ ഡോക്ടർ. വീടിന്റെ ടെറസിന്റെ സൺഷേഡിലും സ്റ്റെയർകേസിന് അടിയിലുമായി ഒരു ദിവസത്തോളം കുട്ടിയെ സൂക്ഷിച്ചെന്നും വെളിപ്പെടുത്തലുണ്ട്. കുട്ടി പൂർണ വളർച്ച എത്തിയിരുന്നുവെന്നാണ് ഫോറൻസിക് വിഭാഗം പറയുന്നത്. സോനയെ പ്രവേശിപ്പിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് വിവരം പൊലീസിന് കൈമാറിയത്. കുട്ടിക്കു പൂർണ വളർച്ച എത്തിയിരുന്നുവെന്നാണ് ഫോറൻസിക് വിഭാഗം പറയുന്നത്. സോനയെ അന്വേഷണ…

Read More

കൊച്ചി പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം ; യുവതിയുടെ ആൺ സുഹൃത്തിന് എതിരെ കേസ് എടുത്തു

കൊച്ചി പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. തൃശ്ശൂർ സ്വദേശിയായ റഫീഖിനെതിരെ സൗത്ത് പൊലീസാണ് കേസ് എടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നൽകി കബളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്ന് അറിയിച്ചപ്പോൾ റഫീഖ് ഒഴിവാക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകി. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു പീഡനം അതിനാൽ സൗത്ത്…

Read More

കൊച്ചി പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ; ഫ്ലാറ്റിൽ നിന്ന് എറിയുന്ന ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പനമ്പിള്ളി നഗർ വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ 8.30 ഓടെയാണ് കുഞ്ഞിന്‍റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ടോ മൂന്നോ ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സമീപത്തെ ഫ്ളാറ്റില്‍ നിന്ന് ഒരു പൊതി താഴേക്ക് വലിച്ചെറിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. എട്ടേകാലോടെയാണ് പൊതി വലിച്ചെറിയുന്നത്. ഫ്ളാറ്റില്‍ പൊലീസ് പരിശോധന…

Read More

ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുളള തെരച്ചിൽ ഇന്നും തുടരും

ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിന്റെയും സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യം നൽകിയ മൊഴി. എന്നാൽ തെളിവെടുപ്പിനിടെ നിതീഷ് മൊഴി മാറ്റി…

Read More

നവജാത ശിശുവിനെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; പ്രസവം മറച്ചുവെച്ച് 42 കാരി

തൃശ്ശൂർ അടാട്ട് നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. എന്നാൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്….

Read More

നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; മരിച്ചീനി പറമ്പിൽ കണ്ടെത്തി

പത്തനംതിട്ട കവിയൂർ ആഞ്ഞിൽത്താനത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ അഞ്ചരയോടെ മരിച്ചീനി കൃഷി ചെയ്യുന്ന പറമ്പിൽ നിന്ന് കരച്ചിൽ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രസവിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്ന് വിവരമില്ല. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടര കിലയോളം തൂക്കമാണ് കുഞ്ഞിനുള്ളത്. മറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും തിരുവല്ല ആശുപത്രി അധികൃതർ വ്യക്തമാക്കി. കുഞ്ഞിന്…

Read More

പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണം; അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി

കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ആറ് ആഴ്ചക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ്. ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിസവം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്….

Read More

നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; യുവതിക്കെതിരെ കേസ്

പ്രസവിച്ചയുടൻ യുവതി ഉപേക്ഷിച്ച കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തിയേക്കുമെന്ന് വിവരം. കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലുള്ള കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. യുവതിയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഇന്ത്യൻ ശിക്ഷാനിയമം 317 എന്നിവ പ്രകാരം കേസെടുക്കും. യുവതിയുടേയും അകന്നു കഴിയുന്ന ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിന് ജനിച്ചശേഷം പ്രാഥമിക ശുശ്രൂഷകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതിന്റെ ആരോഗ്യപ്രശ്നങ്ങൾ കുഞ്ഞിനുണ്ട്. 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമേ ആരോഗ്യനിലയിൽ മാറ്റമുണ്ടോ എന്ന് വ്യക്തമാകു എന്നാണ് ഡോക്ടർമാർ…

Read More