
ദിർഹത്തിന് പുതിയ ചിഹ്നം
ദിർഹത്തിന് പുതിയ ചിഹ്നം അവതരിപ്പിച്ച് യുഎഇ. ഇംഗ്ലിഷ് അക്ഷരം ഡിയിൽ രൂപപ്പെടുത്തിയതാണ് ചിഹ്നം. ഡിയുടെ മധ്യത്തിലായി രണ്ട് വരകളുമുണ്ട്. യുഎഇ പതാകയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഡിയുടെ മധ്യത്തിലെ വരകൾ. ഇനി രാജ്യാന്തര തലത്തിൽ ഈ ചിഹ്നം ദിർഹത്തെ പ്രതിനിധീകരിക്കും. ഡിജിറ്റൽ ദിർഹം ചിഹ്നത്തിൽ ‘ഡി’ക്ക് ചുറ്റും വലിയ വൃത്തം കൂടിയുണ്ട്. യുഎഇ പതാകയുടെ നിറമാണ് ഡിജിറ്റൽ ചിഹ്നത്തിന്. 1973 മേയിലാണ് യുഎഇയിൽ ദിർഹം ഔദ്യോഗിക കറൻസിയായത്. ലോക സാമ്പത്തിക രംഗത്ത് യുഎഇയെ അടയാളപ്പെടുത്തുന്ന പേരായി പിന്നീട് ദിർഹം മാറി.യുഎഇ സെൻട്രൽ ബാങ്ക് രാജ്യാന്തര…