
ഷാർജയിൽ രണ്ട് പുതിയ പള്ളികൾ തുറന്നു
റമദാനിൽ എമിറേറ്റിൽ രണ്ട് പുതിയ പള്ളികൾ കൂടി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. അൽ ഹംരിയ, അൽ സുയൂഹ് എന്നിവിടങ്ങളിലാണ് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫേഴ്സ് (എസ്.ഡി.ഐ) പുതിയ പള്ളികൾ തുറന്നത്. അൽ സഹാബി അബ്ദുല്ല ബിൻ ഉമർ ബിൻ ഹറം എന്നാണ് അൽ ഹംരിയയിലെ പള്ളിയുടെ പേര്. 2750 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന പള്ളിയിൽ പ്രധാന പ്രാർഥന ഹാൾ, മറ്റു സേവനങ്ങൾക്കുള്ള സൗകര്യങ്ങൾ, പബ്ലിക് റീഡിങ് ലൈബ്രറി എന്നിവ ഉൾപ്പെടും. ഒരേസമയം സ്ത്രീകളും പുരുഷൻമാരുമായി 1000…