
പൊതുജനാരോഗ്യ സംരക്ഷണത്തിന് ദുബൈയിൽ പുതിയ നിയമം
പൊതുജനാരോഗ്യം സംരക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും ലക്ഷ്യമിട്ട് പുതിയ നിയമം രൂപപ്പെടുത്തി ദുബൈ. രോഗബാധിതരും രോഗം സംശയിക്കപ്പെടുന്നവരും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതും ദുബൈ ഹെൽത്ത് അതോറിറ്റിയുടെ അനുമതിയില്ലാതെ യാത്ര ചെയ്യുന്നതും ഒഴിവാക്കണമെന്നും നിയമം നിർദേശിക്കുന്നുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മാത്രമാണ് ഇത്തരക്കാർക്ക് അനുമതിയുണ്ടാവുക. മനപ്പൂർവമോ അല്ലാതെയോ രോഗബാധ മറച്ചുവെക്കുന്നതും പരത്തുന്നതും നിയമം നിരോധിക്കുന്നുമുണ്ട്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നിയമത്തിന് അംഗീകാരം നൽകിയത്. രോഗ പ്രതിരോധം, ആരോഗ്യ…