
മഹാകുംഭമേള; ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
മഹാകുംഭമേളയ്ക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതവും അപകടത്തിൽ ഗുരുതര പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപ വീതവും ചെറിയ പരിക്കുളളവർക്ക് ഒരു ലക്ഷം വീതവും നൽകും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ റെയിൽവേയും വിശദീകരണം നൽകിയിട്ടുണ്ട്. യാത്രക്കാരിൽ ചിലർ സ്റ്റെയർകേസിൽ തെന്നി വീണത് അപകടത്തിന് കാരണമായെന്നും…