ഐസിയുവിൽ ഉപേക്ഷിച്ച് അച്ഛനമ്മമാർ ജാര്‍ഖണ്ഡിലേക്ക് മുങ്ങി; ഏറ്റെടുത്ത് കേരളം

ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുത്ത കേരളം, കുഞ്ഞിന് നിധിയെന്ന് പേരിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് കുഞ്ഞിന് പേരിട്ടത്. സുഖം പ്രാപിച്ച കുഞ്ഞിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറാനാണ് തീരുമാനം. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. അവൾ ഇനി കേരളത്തിന്‍റെ ‘നിധി’യായിരിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു.

Read More

തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റ സംഭവത്തിൽ അമ്മ അറസ്റ്റിൽ

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപന നടത്തിയ കേസിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശിയായ അഞ്ജുവാണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്. ഇവർ ദിവസങ്ങളായി മാരാരിമുട്ടത്തെ ഒരു വീട്ടിൽ ഒളിവിലായിരുന്നു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ പ്രസവിച്ചശേഷം കുഞ്ഞിനെ വിറ്റ കേസിലാണ് അഞ്ജു അറസ്റ്റിലാകുന്നത്. ഇവരുടെ സുഹൃത്ത് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായിരുന്നു. സുഹൃത്തിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ജുവിനെ കണ്ടെത്തിയത്. സുഹൃത്താണ് വിൽപനയ്ക്ക് ഇടനില നിന്നത് എന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ വിലപേശി കുഞ്ഞിനെ വിൽക്കുകയായിരുന്നു എന്നാണ്…

Read More