ഡയമണ്ട് ലീഗ് ഫൈനലില്‍ നീരജ് ചോപ്ര; ഫൈനല്‍ ഈ മാസം 4, 15 തീയതികളിൽ

ഇന്ത്യയുടെ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലില്‍. ബ്രസല്‍സ് ഡയമണ്ട് ലീഗിലാണ് താരത്തിന്റെ മുന്നേറ്റം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയ 14 ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ മൊത്തം പ്രകടനം നോക്കിയാണ് റാങ്കിങ്. ഈ സീസണിലെ ഡയമണ്ട് ലീഗിന്റെ ഫൈനല്‍ പോരാട്ടങ്ങള്‍ ബ്രസല്‍സിലാണ്. ഈ മാസം 14, 15 തീയതികളിലാണ് പോരാട്ടം. രണ്ടാം സ്ഥാനത്താണ് നീരജ് ദോഹ, ലോസന്‍ ലീഗില്‍ ഫിനിഷ് ചെയ്തത്. നിലവില്‍ ബ്രസല്‍സ് പോരാട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ആന്‍ഡേഴ്‌സന്‍…

Read More

നീരജ് ചോപ്രയെക്കുറിച്ച് ചോദിച്ചു, സ്വീകരണ പരിപാടിയിൽനിന്ന് മനു ഭാകർ ഇറങ്ങിപ്പോയി

ജാവലിൻ ത്രോ താരം നീരജ് ചോപ്രയെക്കുറിച്ച് ചോദ്യമുയർന്നതിനെത്തുടർന്ന് ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാകർ സ്വീകരണ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി. ചെന്നൈയിലെ ഒരു സ്കൂളിൽ നടന്ന പരിപാടിക്കിടെ നീരജ് ചോപ്രയെക്കുറിച്ച് ഒരു പ്രാദേശിക മാധ്യമത്തിലെ റിപ്പോർട്ടർ മനു ഭാകറിന്റെ അമ്മയോട് ചോദിക്കുകയായിരുന്നു. പാരിസ് ഒളിംപിക്സ് ഷൂട്ടിങ്ങിൽ രണ്ടു വെങ്കല മെഡ‍ലുകൾ നേടിയ മനുവിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണങ്ങൾ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലാണു കുറച്ചു ദിവസങ്ങളായി താരമുള്ളത്. മനു ഭാകറും അമ്മയും നീരജ് ചോപ്രയുമായി സംസാരിച്ചുനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു….

Read More

പാരിസ് ഒളിംപിക്‌സിൽ വെള്ളി മെഡൽ; പരസ്യങ്ങള്‍ക്കുള്ള പ്രതിഫലം ഒന്നരക്കോടി വര്‍ധിപ്പിച്ച് ജാവലിന്‍ ത്രോ താരം

പാരിസ് ഒളിംപിക്‌സിലെ വെള്ളിമെഡല്‍ നേട്ടത്തിന് പിന്നാലെ പരസ്യങ്ങള്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിച്ച് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഒന്നരക്കോടി രൂപയാണ് നീരജ് വര്‍ധിപ്പിച്ചത്. പരിക്കുമായി മത്സരിച്ചിട്ടും 89.45 മീറ്റര്‍ ദൂരത്തേക്ക് ജാവലിനെറിഞ്ഞാണ് നീരജ് ചോപ്ര പാരിസ് ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയത്. തുടര്‍ച്ചയായി രണ്ടാം ഒളിംപിക്‌സിലും മെഡല്‍ സ്വന്തമാക്കിയതോടെ നീരജിന്റെ പരസ്യ വരുമാനവും കുത്തനെ ഉയര്‍ന്നു. നിലവില്‍ മൂന്നുകോടി രൂപയാണ് ഓരോ പരസ്യബ്രാന്‍ഡുകള്‍ക്കായി നീരജ് പ്രതിഫലം പറ്റുന്നത്. ഇപ്പോൾ ഒന്നരക്കോടി വര്‍ധിപ്പിച്ചതോടെ പ്രതിഫലം നാലരക്കോടിയായി. ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞാല്‍…

Read More

മനു ഭാക്കറും നീരജും വിവാഹിതരാകുമോ? പ്രതികരണവുമായി മനുവിന്റെ പിതാവ്

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ താരങ്ങളായിരുന്നു ഷൂട്ടര്‍ മനു ഭാക്കറും ജാവലിന്‍ താരം നീരജ് ചോപ്രയും. ഷൂട്ടിങ്ങില്‍ ഇരട്ട മെഡലുകള്‍ നേടി മനു ചരിത്രമെഴുതി. നീരജാകട്ടെ പാരീസിലെ ഇന്ത്യയുടെ ഏക വെള്ളി മെഡല്‍ നേടി. എന്നാൽ ഇപ്പോൾ അതൊന്നുമല്ല ചർച്ച. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. പാരീസ് ഒളിമ്പിക്‌സിനു ശേഷം നടന്ന ഒരു ചടങ്ങില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ. വീഡിയോയിൽ പരസ്പരം മുഖത്ത് നോക്കി സംസാരിക്കാന്‍ മടിക്കുന്ന നീരജിനെയും…

Read More

പാരീസിൽ ജാവലിന്‍ എറിയുമ്പോൾ നീരജ് ധരിച്ചിരുന്നത് 52 ലക്ഷത്തിന്റെ വാച്ച്

പാരീസിൽ ഇന്ത്യയുടെ അഭിമാനതാരമായത് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു. എന്നാൽ ടോക്യോയില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയ താരത്തിന് പക്ഷേ പാരീസില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ജാവലിന്‍ ഫൈനലില്‍ ഒന്നാമതെത്താന്‍ നീരജിനായില്ല. 89.45 മീറ്ററാണ് നീരജ് ജാവലിന്‍ എറിഞ്ഞത്. പാകിസ്താന്‍ താരം അര്‍ഷാദ് നദീമാണ് മികച്ച പ്രകടനത്തിലൂടെ നീരജിനെ രണ്ടാമതാക്കിയത്. ഒളിമ്പിക് റെക്കോഡ് തകര്‍ത്ത പ്രകടനമായിരുന്നു നദീമിന്റെ. 92.97 മീറ്റര്‍ എറിഞ്ഞ നദീം സ്വര്‍ണം നേടി. എന്നാൽ…

Read More

പാരീസ് ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ് ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഫൈനലില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന നീരജിന് പക്ഷേ ഇത്തവണ സ്വര്‍ണ നേട്ടം സ്വന്തമാക്കാനായില്ല. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസില്‍ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ആദ്യ ശ്രമം ഫൗളായ പാകിസ്താന്റെ അര്‍ഷാദ്…

Read More

നീരജും എനിക്ക് മോനെ പോലെ തന്നെയാണ്, അവൻ നദീമിന്‍റെ സഹോദരനാണ്; നീരജിന്‍റെ അമ്മക്ക് പിന്നാലെ ​ഹൃദയം തൊടുന്ന വാക്കുകളുമായി അർഷാദിന്‍റെ അമ്മയും

ഒരേ ഇവന്‍റിൽ കാലങ്ങളായി മത്സരിക്കു ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താന്‍റെ അർഷാദ് നദീമും ഒന്നിനൊന്ന് മികച്ച താരങ്ങളാണ്. മത്സരം ഒരു വഴിയിൽ നടക്കുന്നുണ്ടെങ്കിലും ഇരുവരും നല്ല സുഹ‍‍ൃത്തുക്കൾ കൂടിയാണ്. നീരജിനെ പിന്തള്ളിക്കൊണ്ട് പാരീസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ 92.07 മീറ്റർ ദൂരത്തിൽ ജാവലിൻ എറിഞ്ഞ് ഒളിംപിക് റെക്കോർടോടെ സ്വർണം നേടാൻ അർഷാദിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നലെ അർഷാദ് ജയിച്ചതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും അവൻ തനിക്ക് മകനെ തന്നെയാണെന്നും നീരജിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. അമ്മയുടെ…

Read More

പാരിസ് ഒളിമ്പിക്‌സ്; ഫൈനൽ ലക്ഷ്യമിട്ട് ഹോക്കിടീം, നീരജും വിനേഷ് ഫോഗട്ടും ഇന്നിറങ്ങും

പാരിസ് ഒളിംപിക്സിൽ ഹോക്കിയിൽ ഫൈനൽ സീറ്റുറപ്പിക്കാൻ പി ആർ ശ്രീജേഷും സംഘവും ഇന്നിറങ്ങും. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും ഗുസ്തിയിൽ വിനേഷ് ഫോഗട്ടും ഇന്നിറങ്ങും. ക്വാർട്ടറിൽ ബ്രിട്ടനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഇന്ത്യൻ ഹോക്കി ടീം സെമിയിൽ എത്തിയത്. ഗോൾകീപ്പറും മലയാളിയായുമായ പി ആർ ശ്രീജേഷിന്റെ മികവാണ് ക്വാർട്ടറിൽ ഇന്ത്യയ്ക്ക് തുണയായത്. ഒപ്പം ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിങ്ങിന്റെ മിന്നും പ്രകടനവും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. സെമിയിൽ ജർമ്മനിയെ മറികടന്നാൽ ഇന്ത്യയ്ക്ക് വെള്ളിമെഡൽ ഉറപ്പിക്കാം. ഇന്ത്യൻ സമയം രാത്രി 10.30നാണ്…

Read More

സൂറിച്ച് ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് സ്വർണം നഷ്ടം, ഒന്നാം സ്ഥാനം ചെക് താരം ജാക്കൂബിന്

സൂറിച്ച് ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് സ്വർണം നഷ്ടമായി. ചെക്ക് റിപ്പബ്ലിക് താരം ജാക്കൂബ് വദ്‌ലെജിനാണ് ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം. 85.86 മീറ്റർ എറിഞ്ഞാണ് ചെക് താരത്തിന്റെ സ്വർണ നേട്ടം. 85.71 മീറ്റർ ദൂരമാണ് നീരജ് ചോപ്രക്ക് കണ്ടെത്താനായത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഫോം തുടരാൻ നീരജ് ചോപ്രക്കായില്ല. 85.04 മീറ്റർ എറിഞ്ഞ ജർമ്മൻ താരം ജൂലിയൻ വെബറിനാണ് വെങ്കലം. പുരുഷന്മാരുടെ ലോങ്ങ് ജംപിൽ എസ് ശ്രീശങ്കറിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 7.99…

Read More

ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യ ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. പുരുഷ വിഭാഗത്തിൽ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വെങ്കലവും നേടി. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാംസ്ഥാനത്തും ഡി.പി.മനു ആറാംസ്ഥാനത്തുമെത്തി. 4×400 മീറ്റര്‍ റിലേ…

Read More