മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിന് 80 അംഗ എൻഡിആർഎഫ് സംഘത്തെ ഇന്ത്യയിൽ നിന്ന് അയക്കും

ഭൂകമ്പം തകർത്ത മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും സഹായം നൽകുന്നതിനായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സംഘത്തെ ഇന്ത്യയിൽ നിന്ന് അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഘാംഗങ്ങൾ ഒത്തുചേരുകയും ഉപകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു. ഉടൻ തന്നെ അവർ മ്യാൻമറിലേക്ക് പറക്കും. രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും സംഘം കൊണ്ടുപോകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Read More

ഹിമാചല്‍പ്രദേശില്‍ അതിതീവ്ര മഴ തുടരുന്നു; റോഡുകൾ തകർന്നു, സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ ഹിമാചൽ പ്രദേശിൽ അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് 8 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍, രക്ഷാപ്രവര്‍ത്തനങ്ങൾക്കായി എൻഡിആര്‍എഫിന്റെ 12 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഷിംല, കുളു, സോലൻ, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിൻമൗര്‍ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ ഇതുവരെ 20 പേര്‍ക്ക് ജീവൻ…

Read More