ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആർഎൽജെപി

വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്നു. 2014 മുതൽ എൻഡിഎയുടെ ഭാഗമായിരുന്ന താൻ എൻഡിഎയുമായും ബിജെപിയുമായുമുള്ള എല്ലാ ബന്ധങ്ങളും വേർപ്പെടുത്തിയതായി പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ പശുപതി കുമാർ പറാസ് അറിയിച്ചു. പട്നയിൽ അംബേദ്ക്കർ ജയന്തി ആഘോഷങ്ങൾക്കിടയിലാടിയിരുന്നു പറാസിന്റെ പ്രഖ്യാപനം. എൻഡിഎയുമായും ബിജെപിയുമായുമുള്ള എല്ലാ ബന്ധങ്ങളും വേർപ്പെടുത്തിയ ആർഎൽജെപി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്നും സംസ്ഥാനത്തെ 243 സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നും പറാസ് പറഞ്ഞു. നിതീഷ് കുമാർ സർക്കാരിനെ…

Read More

ബി.ജെ.പിക്ക് കൈകൊടുത്ത് എ.ഐ.എ.ഡി.എം.കെ; നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടും

അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കെ നിർണായക നീക്കവുമായി എ.ഐ.എ.ഡി.എം.കെ രം​ഗത്ത്. നേരത്തെ സഖ്യകക്ഷിയായിരുന്ന ബി.ജെ.പിക്കൊപ്പമാകും തെരഞ്ഞെടുപ്പ് നേരിടുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സീറ്റ് വിഭജനമുൾപ്പെടെ മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് അമിതാ ഷാ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷനുമായ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുക. തമിഴ്നാട്ടിലെ യഥാർഥ പ്രശ്നങ്ങൾ മറച്ചുവെച്ച് ഡി.എം.കെ സർക്കാർ സനാതന ധർമത്തിന്‍റെയും ത്രിഭാഷ പദ്ധതിയുടെയും പേരിൽ വിവാദമുയർത്തുകയാണെന്നും അമിതാ ഷാ ചെന്നൈയിൽ വ്യക്തമാക്കി….

Read More