എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ; ശരദ് പവാറിന് രാജിക്കത്ത് കൈമാറി

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തിൽ പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് പ്രമേയത്തിലൂടെ ഏകകണ്‌ഠേന…

Read More

എൻസിപി മന്ത്രി മാറ്റം അടഞ്ഞ അധ്യായം ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ.ശശീന്ദ്രൻ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയോട് തോമസ്.കെ.തോമസ് അകന്നുവെന്നാണ് സൂചനകൾ തോമസ്.കെ.തോമസ് എ.കെ.ശശീന്ദ്രനുമായി പാർട്ടിക്കാര്യം ചർച്ച ചെയ്തു. ഇന്നലെ രാവിലെയാണ് ഇരുവരും സംസാരിച്ചത്. മുന്നണിയെ സമീപിക്കാൻ എ.കെ.ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം. പാർട്ടിയിലെ ഭിന്നത എൽഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ്…

Read More

മന്ത്രിപദവിക്കായി പിടിവലി ; എൻസിപിക്കെതിരെ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

എൻസിപിക്കെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുട്ടനാട് മണ്ഡലം എൻസിപിക്ക് നൽകിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗംനാദം’ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി പറഞ്ഞു. ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടിയായി എൻസിപി മാറിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി പദവിക്കായി തോമസ് കെ തോമസിന്റെയും പി.സി ചാക്കോയുടെയും ശ്രമങ്ങൾ കണ്ട് കേരളം ചിരിക്കുകയാണ്. തോമസ് കെ തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. ഒരു കുബേരന്റെ മന്ത്രിമോഹം പൂർത്തീകരിക്കേണ്ട ബാധ്യത എൽഡിഎഫിനില്ലെന്നും…

Read More

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ പി.സി ചാക്കോ കടുത്ത അതൃപ്തിയിൽ ; എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പ്രതികരണം

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ കടുത്ത അതൃപ്തിയിൽ. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ നേതാക്കളോട് പറഞ്ഞു. പാർട്ടിയുടെ മന്ത്രിയെ പാർട്ടിക്ക് തീരുമാനിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വർക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്. മന്ത്രിമാറ്റത്തിൽ പി.സി ചാക്കോ അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രൻ ആരോപിച്ചിരുന്നു. തുടക്കത്തിൽ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട്…

Read More

എൻസിപിയിലെ മന്ത്രി മാറ്റം കീറാമുട്ടിയായി തുടരുന്നു ; കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും തീരുമാനം ആയില്ല

ദേശീയ നേതൃത്വം ഇടപെട്ടിട്ടും എൻസിപിയിൽ മന്ത്രിമാറ്റ ചര്‍ച്ച കീറാമുട്ടി. മന്ത്രി മാറിവരുന്നതിൽ മുഖ്യമന്ത്രിക്ക് താൽപര്യമില്ലെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് എകെ ശശീന്ദ്രൻ പ്രതികരിച്ചപ്പോൾ മുഖ്യമന്ത്രിയെ നേരിട്ടു കാണുമെന്നാണ് തോമസ് കെ തോമസിന്‍റെ പ്രതികരണം. മുഖ്യമന്ത്രിയുടേയും സിപിഐഎം സംസ്ഥാന നേതൃത്വത്തിന്‍റെയും നിലപാട് ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രകാശ് കാരാട്ട് ശരദ് പവാറിനേയും അറിയിച്ചതായാണ് വിവരം. രണ്ടര വര്‍ഷം കഴിയുമ്പോൾ മന്ത്രിമാറ്റമെന്നത് പാര്‍ട്ടിക്കുള്ളിലെ ധാരണയാണെന്ന് പറഞ്ഞ് എൻസിപി കേരള ഘടകത്തിൽ തോമസ് കെ തോമസ് പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി….

Read More

മന്ത്രി മാറ്റം സംബന്ധിച്ച് ഇപ്പോൾ ചർച്ചകളില്ല ; എൻ സി പിയിൽ രണ്ട് വിഭാഗം ഇല്ല , മന്ത്രി എ.കെ ശശീന്ദ്രൻ

സംസ്ഥാനത്തെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചർച്ചകളൊന്നും ഇപ്പോൾ നടക്കുന്നില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുന്ന മന്ത്രി, അവിടെ വെച്ചാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ശരത് പവർ ആവശ്യപ്പെട്ടാൽ മാറാൻ തയ്യാറാണെന്ന തന്റെ നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തും. ശരത് പവാർ എപ്പോൾ ആവശ്യപ്പെട്ടാലും താൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറും. ഇക്കാര്യം പവാറിനെയും അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം മന്ത്രി മാറ്റം സംബന്ധിച്ചുള്ള നീക്കങ്ങൾ വീണ്ടും നടക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും എൻസിപിയിൽ തോമസ്…

Read More

കോഴവിവാദം: മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രി സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കട്ടെ: ഷിബു ബേബി ജോണ്‍

എന്‍സിപി അജിത് പവാര്‍ ഗ്രൂപ്പ് കേരളത്തിലെ മൂന്ന് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിവരം ആഴ്ചകള്‍ക്ക് മുന്‍പേ അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. 50 കോടി രൂപവെച്ച് ഒരു എംഎല്‍എയ്ക്ക് കൊടുക്കാമെന്ന് പറയുമ്പോള്‍ അതിന്റെ സ്രോതസ്സ് അന്വേഷിക്കണ്ടേ, എന്തുകൊണ്ട് ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രി സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കട്ടെയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാര്‍ക്ക് 100 കോടി…

Read More

കോഴ ആരോപണം പാർട്ടി ചർച്ചചെയ്യും, പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എ.കെ ശശീന്ദ്രൻ, കുറ്റക്കാരെന്ന് കണ്ടാൽ നടപടി

കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എൽഡിഎഫിന്റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ഗുരുതര ആരോപണം പാർട്ടി ചർച്ചചെയ്യുമെന്ന് മന്ത്രിയും എൻസിപി നേതാവുമായ എ.കെ ശശീന്ദ്രൻ. ഇക്കാര്യത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കോഴ ആരോപണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിയിൽ തർക്കങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെന്ന് കണ്ടാൽ നടപടി എടുക്കും. പാർട്ടി അന്വേഷണം സംബന്ധിച്ച് വ്യക്തിപരമായി താനല്ല പറയേണ്ടത്. പാർട്ടി കൂട്ടായി തീരുമാനിക്കും….

Read More

മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി അജിത് പവാറിന്‍റെ എൻസിപിയിൽ

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജാവേദ് ഷരൂഫ് എൻസിപി അജിത് പവാർ വിഭാഗത്തിൽ ചേർന്നു. ചൊവ്വാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെയുടെയും സാന്നിധ്യത്തിലാണ് ജാവേദ് ഷരൂഫ് കോൺഗ്രസിൽ നിന്ന് എൻസിപിയിലേക്ക് കൂടുമാറ്റം നടത്തിയത്. ‘മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജാവേദ് ഷരൂഫ് എൻസിപിയിൽ ചേർന്നു,ഞാൻ അദ്ദേഹത്തെ പൂർണ്ണഹൃദയത്തോടെ സ്വാ​ഗതം ചെയ്യുന്നു. അദ്ദേഹം പാർട്ടിയുടെ ആശയങ്ങൾ പിന്തുടർന്ന് പൊതുസേവനത്തിന് വളരെയധികം സംഭാവന നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്ന്…

Read More

നടന്‍ സായാജി ഷിൻഡെ അജിത് പവാറിന്‍റെ എന്‍സിപിയില്‍ ചേര്‍ന്നു

തെന്നിന്ത്യന്‍ നടന്‍ സായാജി ഷിൻഡെ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നു. അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുംബൈയില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, എൻസിപി വർക്കിംഗ് പ്രസിഡൻ്റ് പ്രഫുൽ പട്ടേൽ, സംസ്ഥാന യൂണിറ്റ് മേധാവി സുനിൽ തത്കരെ എന്നിവർ ചേർന്ന് ഷിൻഡെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഷിൻഡെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത അജിത് പവാർ, സംസ്ഥാന തെരഞ്ഞെടുപ്പിൽ എൻസിപിയുടെ താരപ്രചാരകരില്‍ ഒരാളായിരിക്കുമെന്നും വരും ദിവസങ്ങളിൽ നിരവധി…

Read More