
സോണിയേയും രാഹുലിനെയും ചോദ്യം ചെയ്തിട്ട് ഒന്നും കിട്ടിയിട്ടില്ല, ജനങ്ങളെ വിഡ്ഢികളാക്കുന്ന കേസെന്നും കോൺഗ്രസ്
ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഒന്നാം പ്രതിയും മകനും പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമായ നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഉന്നമിട്ടത് രാഷ്ട്രീയമായി തകർക്കാനെന്ന് കോൺഗ്രസ് വക്താവ് ജയ്‌റാം രമേശും അഭിഷേക് മനു സിംഗ്വിയും വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. എ ജെ എല്ലിൻറെ സാമ്പത്തിക ബാധ്യത യംഗ് ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു. എ ജെ എല്ലിന് 90 കോടിയുടെ കടമുണ്ടായിരുന്നു. കടം…