
ഒരു ദിവ്യന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ?; മോദിയെ പരിഹസിച്ച് തരൂർ
ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. പ്രധാനമന്ത്രി ദിവ്യനാണെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ‘‘ഒരു ദിവ്യന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ? ഇല്ലെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണം’’– തരൂർ പരിഹസിച്ചു. തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ്…