പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിൽ ; ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത് 40 വർഷത്തിനിടെ ആദ്യം

റഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെത്തി. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. 1983ൽ ഇന്ദിരാ​ഗാന്ധിയാണ് ഓസ്ട്രിയ സന്ദർശിച്ച അവസാനത്തെ പ്രധാനമന്ത്രി. വിയന്നയിൽ എത്തിയ മോദി, ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനെയും ചാൻസലർ നെഹാമറെയും കാണും. ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ ഇരു നേതാക്കളും അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും വിവിധ ഭൗമരാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിന് സഹകരണം തേടും. വിയന്നയിലെ ഇന്ത്യൻ…

Read More

‘സമാധാന ശ്രമങ്ങൾക്കേറ്റ പ്രഹരം’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി

പ്രധാനമന്ത്രി നരന്ദ്രേ മോദിയുടെ റഷ്യ സന്ദര്‍ശനത്തിനെ വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. കിയവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യ മിസൈല്‍ ആക്രമണം നടത്തിയ അതേ ദിവസം തന്നെ മോദി മോസ്കോ സന്ദര്‍ശിക്കുകയും പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയും ചെയ്തതിനെതിരെയാണ് സെലന്‍സ്കി രംഗത്തെത്തിയത്. സമാധാനശ്രമങ്ങള്‍ക്കേറ്റ പ്രഹരമാണെന്നും വലിയ നിരാശ തോന്നുന്നുവെന്നും സെലന്‍സ്കി പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ നേതാവ് ലോകത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളിയെ മോസ്കോയിൽ വെച്ച് ആലിംഗനം ചെയ്യുന്നത് വലിയ നിരാശയും സമാധാന…

Read More

റഷ്യ സന്ദർശനം ; പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു , പുടിനുമായി ഇന്ന് കൂടിക്കാഴ്ച

റഷ്യയും യുക്രെയിനും ഉൾപ്പെട്ട മേഖലയിലെ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ എല്ലാ പിന്തുണയും നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിന് മോസ്കോവിലേക്ക് തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സാഹചര്യം റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായി ചർച്ച ചെയ്യുമെന്നും റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ തൻറെ സന്ദർശനം സഹായിക്കുമെന്നും മോദി അറിയിച്ചു. മോദിയുടെ സന്ദർശനത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്നും അതിനാൽ പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെയാണ് സന്ദർശനത്തെ നോക്കിക്കാണുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു….

Read More

മോദി സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴും, എപ്പോൾ വേണമെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകാം; ലാലു പ്രസാദ് യാദവ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴുമെന്നും, എപ്പോൾ വേണമെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകാമെന്നും ആർ.ജെ.ഡി അധ്യക്ഷൻ ലാലു ​പ്രസാദ് യാദവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി പ്രവർത്തകരോട് തെരഞ്ഞെടുപ്പിന് തയാറായി ഇരിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ മോദി സർക്കാർ വളരെ ദുർബലമാണ്. ആഗസ്റ്റിനപ്പുറം അവർക്ക് ഭരിക്കാൻ സാധിക്കില്ലെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേർത്തു.

Read More

ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടി ; പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്

ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. ഈ മാസം 8, 9 തീയതികളിലാണ് മോദി റഷ്യ സന്ദര്‍ശിക്കുക. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഓസ്ട്രിയ സന്ദർശിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങുക. നാല്‍പത് കൊല്ലത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓസ്ട്രിയൻ സന്ദർശനം. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്. 

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ; താരങ്ങൾ മുംബൈയിലേക്ക് തിരിച്ചു

ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം മുംബൈയിലേക്ക് തിരിച്ചു. ഡൽഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് ടീം മുംബൈയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ താരങ്ങള്‍ക്ക് വിരുന്ന് നല്‍കി. ഇനി മുംബൈയില്‍ വിക്ടറി പരേഡ് നടക്കും. രാവിലെ ആറുമണിക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് താരങ്ങളും കുടുംബാംഗങ്ങളും ഒഫീഷ്യല്‍സും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ടീമംഗങ്ങളെ കാണാന്‍ അര്‍ദ്ധരാത്രിമുതല്‍ ആരാധകര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ലോകകപ്പുമായി രോഹിത് ശര്‍മ്മയും സഞ്ജു സാംസണടക്കമുള്ള താരങ്ങളും പുറത്തിറങ്ങിയപ്പോള്‍ ആവേശം അണപൊട്ടി….

Read More

‘മണിപ്പൂരിൽ സംസ്ഥാന സർക്കാരുമായി ചേർന്ന് സാധ്യമായതെല്ലാം ചെയ്തു’ ; സമാധാനം പുന:സ്ഥാപിക്കാൻ നിരന്തര ശ്രമം തുടരുന്നു , പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരിൽ മൗനം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ നിരന്തര ശ്രമം തുടരുന്നു എന്നും സംഘർഷം ആളി കത്തിക്കുന്നവരെ ജനം തിരസ്ക്കരിക്കുമെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. ഇന്നർ മണിപ്പൂരിലെ കോൺഗ്രസ് എംപി എ ബിമോൽ അകോയ്ജം തിങ്കളാഴ്ച അർദ്ധരാത്രി ലോക്സഭയിൽ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരുന്നു. മണിപ്പൂർ ഉന്നയിച്ചാണ് ഇന്നലെ ലോക്സഭയിൽ പ്രധാനമന്ത്രി സംസാരിക്കുമ്പോൾ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്. ഈ സാഹചര്യത്തിലാണ് രാജ്യസഭയിലെ പ്രസംഗത്തിൽ ഏറെ നേരം ഈ വിഷയം പരാമർശിക്കാൻ പ്രധാനമന്ത്രി…

Read More

ലോക്സഭയിൽ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും നേർക്കുനേർ ; രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തിൽ സഭയിൽ ബഹളം , ഇടപെട്ട് പ്രധാനമന്ത്രി

രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിലെ ‘ഹിന്ദു’ പരാമർശത്തിന്റെ പേരിൽ മോദി-രാഹുൽ പോര്. ‘ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമുളള രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുവിൻറെ പ്രസംഗത്തിൽ ഇടപെട്ട നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുലും മറുപടി നൽകി. ഇതോടെ രാഹുൽ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു….

Read More

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടമുണ്ടായ സംഭവത്തിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രം​ഗത്ത്. അഴിമതിയും അശ്രദ്ധയുമാണ് ഇത്തരം തകർച്ചയ്ക്ക് കാരണം, കഴിഞ്ഞ പത്തുവർഷത്തെ മോദി ഭരണത്തിൻ്റെ പ്രകടമായ തെളിവാണ് ചീട്ടുക്കൊട്ടാരം പോലെ തകർന്ന് വീഴുന്ന അടിസ്ഥാന സൗകര്യങ്ങളെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ജബൽപൂർ വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർച്ച, അയോധ്യയിലെ പുതിയ റോഡുകളുടെ മോശം അവസ്ഥ, രാമക്ഷേത്രത്തിലെ ചോർച്ച, മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് റോഡിലെ വിള്ളലുകൾ, ഗുജറാത്തിലെ മോർബി പാലം…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് പരാതി. സിയാവുർ റഹ്മാൻ എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്‍ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ജനപ്രതിനിധികള്‍ക്കെതിരായ പരാതികൾ പരിഗണിക്കുന്ന കോടതി വാദം കേട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും സിയാവുർ റഹ്മാൻ ആവശ്യപ്പെട്ടു. അതേസമയം പരാതിയുമായി മുന്നോട്ട് പോവണോയെന്ന കാര്യത്തിൽ…

Read More