വാർത്തകൾ ഒറ്റനോട്ടത്തിൽ

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിന്റെ നിയമനത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി രം​ഗത്ത്. അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ലെന്നും അത് യാഥാർഥ്യമാകണമെന്നും കോടതി പറഞ്ഞു. കൂടാതെ ഡെപ്യൂട്ടേഷൻ കാലയളവിൽ എന്താണ് പഠിപ്പിച്ചതെന്നും കോടതി ചോദിക്കുകയുണ്ടായി. എൻ എസ് എസ് കോ-ഓർഡിനേറ്റർ പദവിയിലിരുന്ന് താങ്കൾ എന്താണ് പഠിപ്പിച്ചതെന്നും കോടതി പ്രിയാ വർഗീസിനോട് ആരാഞ്ഞു. കുഴിവെട്ട് അധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ കാലയളവിലെ പ്രവൃത്തി പരിചയത്തെക്കുറിച്ച് പ്രിയാ വർഗീസ് നൽകിയ സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഹീറോയിക് ഇൻഡുൻ കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ. നിയമപ്രശ്നങ്ങൾ നയതന്ത്ര ഇടപെടലിന് തടസമായെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങളുടെ പ്രതികരണം. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതിയിൽ കോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന നിലപാടിൽ നൈജീരിയ ഉറച്ച് നിന്നതായും വ്യക്തമാക്കുന്നു. കൂടാതെ കപ്പൽ കമ്പനി നൽകിയ പരാതികളിലും കോടതിയുടെ നിലപാട് നിർണ്ണായകമാണ്. അന്വേഷണ സംഘത്തെ ഇക്വറ്റോറിയൽ ഗിനിയിലേക്കോ ഇന്ത്യയിലേക്കോ അയച്ച് അന്വേഷണം നടത്താൻ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടിരുന്നതായും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. ……………………. അന്തരീക്ഷ മലിനീകരണത്തിന്…

Read More

‘പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന’; പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡി

പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ എൻഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്ന് പേർ…

Read More

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് മോദി

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടനും അവിടുത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തു.  2015-ലെയും 2018-ലെയും യു.കെ. സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും മോദി ട്വീറ്റില്‍ പരാമര്‍ശിച്ചു. രാജ്ഞിയുടെ സൗഹാര്‍ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചകളിലൊന്നില്‍, മഹാത്മാ ഗാന്ധി വിവാഹവേളയില്‍ സമ്മാനിച്ച കൈത്തൂവാല രാജ്ഞി തന്നെ കാണിച്ചുതന്ന കാര്യവും മോദി അനുസ്മരിച്ചു.

Read More