
വാർത്തകൾ ഒറ്റനോട്ടത്തിൽ
കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭ 35ാം ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബിജെപി വീറോടെ നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ………………………………….. നിയമന കത്തു വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ ഡി.ആർ.അനിൽ. ”പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം”– എന്നായിരുന്നു പരാമർശം. ………………………………….. 100 ദിനങ്ങൾ…