മോദിക്കെതിരെ വിമർശനവുമായി ഡിഎംകെ മുഖപത്രം

തമിഴ്നാട്ടിലെ പ്രളയക്കെടുതിയിൽ കേന്ദ്ര സഹായം വൈകുന്നതിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം. തമിഴ്നാട്ടിലെത്തിയിട്ടും പ്രളയമേഖലകൾ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ നരേന്ദ്രമോദി തയ്യാറായില്ലെന്ന് ഡിഎംകെ മുഖപത്രം ‘മുരശൊലി’ കുറ്റപ്പെടുത്തി. ഗുജറാത്തിൽ പ്രളയം ഉണ്ടായ ദിവസം തന്നെ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കുകയും കോടികളുടെ കേന്ദ്രസഹായം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ചെന്നൈയിൽ പ്രളയം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും മോദിയുടെ അവഗണന തുടരുകയാണെന്നും മുരശൊലി മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

Read More

‘മുത്തലാഖ് നിര്‍ത്തിയതും വനിതാ ബില്ലും ഉജ്ജ്വല ഗ്യാസു,അത് മോദിയുടെ ഗ്യാരണ്ടി’; ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദി; മന്നത്ത് പദ്മനാഭനെ ആദരിച്ചുകൊണ്ട് മലയാളത്തിൽ പ്രസംഗം ആരംഭിച്ച് മോദി

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. മന്നത്ത് പത്മനാഭന്‍റെ ജന്മ ജയന്തിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയാണെന്ന് മോദി പറഞ്ഞു. കാശിയിൽ നിന്നു വരുന്ന താന്‍ വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിലെത്തിയ എല്ലാവരെയും അഭിവാദ്യം ചെയ്യുകയാണ്. തൃശൂരിൽ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. മൊഴിമാറ്റിയുള്ള പ്രസംഗത്തിനു ശേഷം ഓരോ തവണയും പ്രസംഗം ആരംഭിക്കുമ്പോഴും മോദി കേരളത്തിലെ…

Read More

സഭയുടെ നിലപാട് വിരുന്നിൽ പങ്കെടുത്തതുകൊണ്ട് അലിഞ്ഞുപോകുന്നതല്ല; സജി ചെറിയാനെതിരെ യാക്കോബായ സഭ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ച മന്ത്രി സജി ചെറിയാനെതിരെ യാക്കോബായ സഭ. ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തതുകൊണ്ട് അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാടെന്ന് മീഡിയ കമ്മിഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നിനെ രാഷ്ട്രീയമായല്ല കാണുന്നത്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയൊരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കുന്നത് മര്യാദയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലും നവകേരള സദസ്സിലും സഭയുടെ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്. അതും രാഷ്ട്രീയമല്ല, സർക്കാർ നടത്തുന്ന പരിപാടിയായാണ് കാണുന്നതെന്നും കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. മണിപ്പൂർ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്  ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. ഇന്ന് തമിഴ്നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. റോഡ്‌ – റെയിൽ -വ്യോമഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 

Read More

‘2023 ഇന്ത്യ ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ വർഷം’; മൻകീ ബാത്തിൽ പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തിലാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഈ വർഷം രാജ്യം ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ഊർജം പുതിയ വർഷത്തിലും മുന്നോട്ട് പോകാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. കായിക മത്സരങ്ങളിലും, ഓസ്കറിലും ഇന്ത്യ വലിയ നേട്ടങ്ങൾ നേടിയെടുത്തു. പാരീസ് ഒളിംപിക്സിലും രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത ഭാരതത്തന്റെ ​ഗുണം യുവാക്കൾക്കാണ് കൂടുതൽ ലഭിക്കുക. പുതു വർഷത്തിൽ യുവാക്കൾ ആരോ​ഗ്യത്തിന്…

Read More

യുട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സ് ; ലോക നേതാക്കളെ പിൻതള്ളി യുട്യൂബിലെ താരമായി പ്രധാനമന്ത്രി നരേന്ദ്രമോദി

യൂട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദിയുടെ ചാനൽ കുതിക്കുന്നത്. യൂ ട്യൂബ് വിഡിയോകളുടെ കാഴ്‌ചക്കാരുടെ എണ്ണത്തിലും മുൻപന്തിയിലാണ്. ഇതിന് പിന്നാലെയാണ് 2 കോടി സബ്സ്ക്രൈബേഴ്സ് എന്ന നേട്ടവും നരേന്ദ്ര മോദി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. 4.5 ബില്യൺ (450 കോടി) വിഡിയോ കാഴ്‌ച്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. അങ്ങനെ നേട്ടങ്ങളുടെ…

Read More

താന്‍ ജനിച്ചത് തെറ്റായ യുഗത്തിൽ; മെഡല്‍ നേടിയപ്പോള്‍ സ്ഥാനക്കയറ്റം പോലും തന്നില്ല: അഞ്ജു ബോബി

കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുന്‍ കായികതാരം അഞ്ജു ബോബി ജോര്‍ജ്. താരങ്ങളോടുള്ള അവഗണനയില്‍ മുന്‍ സര്‍ക്കാരുകള്‍ക്കുനേരെ ഒളിയമ്പെയ്ത അഞ്ജു, താന്‍ ജനിച്ചത് തെറ്റായ യുഗത്തിലാണെന്നും പറഞ്ഞു. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ‘ഒരു കായിക താരമെന്ന നിലയില്‍ ഞാന്‍ കഴിഞ്ഞ 25 വര്‍ഷമായി ഇവിടെയുണ്ട്. ഒരുപാട് മാറ്റങ്ങള്‍ ഇവിടെ സംഭവിച്ചതായി ഞാന്‍ കാണുന്നു. 20 വര്‍ഷം മുമ്പ് ഇന്ത്യക്കുവേണ്ടി ആഗോള തലത്തില്‍ ആദ്യ മെഡല്‍ ഞാന്‍ നേടിയപ്പോള്‍,…

Read More

ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി

ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി. കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു. അതേസമയം, ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ പ്രതിരോധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം. മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ​ഗ്രേഷിയസ്, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ്…

Read More

ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്

ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്ന്. ക്രൈസ്തവ വിഭാഗത്തെ ബിജെപിയുമായി ചേർത്ത് നിർത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സ്നേഹവിരുന്ന് ഒരുക്കിയത്. വലിയ പ്രതീക്ഷകൾ നൽകുന്ന ഒത്തുകൂടലായിരുന്നുവെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചു. മാർപാപ്പ അടുത്ത വർഷം പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിൽ എത്തുമെന്ന പ്രതീക്ഷ മോദി പങ്കുവച്ചു. ബിഷപ്പ് അനിൽ കൂട്ടോ, ബിഷപ്പ് പോൾ സ്വരൂപ്,…

Read More

പ്രധാനമന്ത്രിക്ക് എതിരായ ‘പോക്കടിക്കാരൻ’പരാമർശം; രാഹുൽ ഗാന്ധി എം.പിക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ‘പോക്കറ്റടിക്കാരൻ’ പരാമർശത്തിൽ നടപടിയെടുക്കാൻ തെരഞ്ഞെുപ്പ് കമ്മീഷന് ഡൽഹി ഹൈക്കോടതി നിർദ്ദേശം. രാഹുലിനെതിരെ 8 ആഴ്ചക്കുള്ളിൽ നടപടിയെടുക്കണം. പരാമർശത്തിൽ രാഹുൽ മറുപടി പറയാത്ത സാഹചര്യത്തിലാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. രാഹുലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നവംബർ 22ന് രാജസ്ഥാനിലെ നദ്ബയിൽ നടത്തിയ പ്രസം​ഗത്തിലാണ് രാഹുലിന്റെ വിവാദ പരാമർശമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി,…

Read More