താന്‍ ജനിച്ചത് തെറ്റായ യുഗത്തിൽ; മെഡല്‍ നേടിയപ്പോള്‍ സ്ഥാനക്കയറ്റം പോലും തന്നില്ല: അഞ്ജു ബോബി

കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുന്‍ കായികതാരം അഞ്ജു ബോബി ജോര്‍ജ്. താരങ്ങളോടുള്ള അവഗണനയില്‍ മുന്‍ സര്‍ക്കാരുകള്‍ക്കുനേരെ ഒളിയമ്പെയ്ത അഞ്ജു, താന്‍ ജനിച്ചത് തെറ്റായ യുഗത്തിലാണെന്നും പറഞ്ഞു. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ‘ഒരു കായിക താരമെന്ന നിലയില്‍ ഞാന്‍ കഴിഞ്ഞ 25 വര്‍ഷമായി ഇവിടെയുണ്ട്. ഒരുപാട് മാറ്റങ്ങള്‍ ഇവിടെ സംഭവിച്ചതായി ഞാന്‍ കാണുന്നു. 20 വര്‍ഷം മുമ്പ് ഇന്ത്യക്കുവേണ്ടി ആഗോള തലത്തില്‍ ആദ്യ മെഡല്‍ ഞാന്‍ നേടിയപ്പോള്‍,…

Read More

ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി

ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി. കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു. അതേസമയം, ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ പ്രതിരോധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം. മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ​ഗ്രേഷിയസ്, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ്…

Read More

ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്

ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്ന്. ക്രൈസ്തവ വിഭാഗത്തെ ബിജെപിയുമായി ചേർത്ത് നിർത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സ്നേഹവിരുന്ന് ഒരുക്കിയത്. വലിയ പ്രതീക്ഷകൾ നൽകുന്ന ഒത്തുകൂടലായിരുന്നുവെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചു. മാർപാപ്പ അടുത്ത വർഷം പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിൽ എത്തുമെന്ന പ്രതീക്ഷ മോദി പങ്കുവച്ചു. ബിഷപ്പ് അനിൽ കൂട്ടോ, ബിഷപ്പ് പോൾ സ്വരൂപ്,…

Read More

പ്രധാനമന്ത്രിക്ക് എതിരായ ‘പോക്കടിക്കാരൻ’പരാമർശം; രാഹുൽ ഗാന്ധി എം.പിക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ‘പോക്കറ്റടിക്കാരൻ’ പരാമർശത്തിൽ നടപടിയെടുക്കാൻ തെരഞ്ഞെുപ്പ് കമ്മീഷന് ഡൽഹി ഹൈക്കോടതി നിർദ്ദേശം. രാഹുലിനെതിരെ 8 ആഴ്ചക്കുള്ളിൽ നടപടിയെടുക്കണം. പരാമർശത്തിൽ രാഹുൽ മറുപടി പറയാത്ത സാഹചര്യത്തിലാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. രാഹുലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നവംബർ 22ന് രാജസ്ഥാനിലെ നദ്ബയിൽ നടത്തിയ പ്രസം​ഗത്തിലാണ് രാഹുലിന്റെ വിവാദ പരാമർശമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി,…

Read More

പ്രധാനമന്ത്രി കേരളത്തിലേക്ക് ; ജനുവരി രണ്ടിന് തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സം​ഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദർ‍ശനത്തിൽ ചർച്ച ചെയ്യും. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ…

Read More

‘ജി വേണ്ട, മോദി മതി’; എംപിമാരോട് പ്രധാനമന്ത്രി

തന്നെ മോദിജീ എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ പാർട്ടിയുടെ സാധാരണ പ്രവർത്തകൻ മാത്രമാണെന്നും ജി ചേർത്ത് വിളിക്കുന്നത് ജനങ്ങളിൽ നിന്ന് അകലമുണ്ടാക്കുമെന്നുമാണ് മോദിയുടെ പക്ഷം. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി എംപിമാർക്ക് നിർദേശം നൽകിയത്. updating

Read More

യു.എൻ കാലാവസ്ഥ ഉച്ചകോടിയെ നരേന്ദ്ര മോദി ഇന്ന്​ അഭിസംബോധന ചെയ്യും

യു.എൻ കാലാവസ്ഥ ഉച്ചകോടിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്​ അഭിസംബോധന ചെയ്യും. മോദിക്കു പുറമെ ലോകത്തി​ന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന്​ രാഷ്​ട്രനേതാക്കളും സമ്മേളനത്തിനായി ദുബൈയിൽ എത്തി. പാരീസ്​ ഉടമ്പടി ലക്ഷ്യങ്ങൾ നടപ്പാക്കാൻ വിസമ്മതിക്കുന്നത്​ ഗുരുതര പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന്​ ആഗോള പരിസ്ഥിതി കൂട്ടായ്മകൾ മുന്നറിയിപ്പ്​ നൽകി. ദുബൈ എക്സ്​പോ സിറ്റിയിൽ ​ഇന്നലെയാണ്​ കോപ്പ്​ 28 ഉച്ചകോടിക്ക്​ തുടക്കം കുറിച്ചത്​. ഇന്നു മുതൽ അടുത്ത 3 ദിവസങ്ങളിലായി വിവിധ ലോകനേതാക്കൾ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഇന്നലെ…

Read More

ഇന്ത്യന്‍ കുടുംബങ്ങള്‍ വിദേശത്തുവെച്ച് വിവാഹങ്ങള്‍ നടത്തരുതെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി

ഇന്ത്യന്‍ കുടുംബങ്ങള്‍ വിദേശ രാജ്യങ്ങളില്‍ വെച്ച് വിവാഹം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 107-ാം എഡിഷനിലൂടെയാണ് പ്രധാനമന്ത്രി പ്രതികരണം നടത്തിയത്. വലിയ കുടുംബങ്ങള്‍ ഇപ്പോള്‍ വിദേശത്തുവെച്ചാണ് വിവാഹങ്ങള്‍ നടത്തുന്നതെന്നും അത് ഒഴിവാക്കി ഇന്ത്യയില്‍ വെച്ച് ഇത്തരം ആഘോഷങ്ങള്‍ നടത്തണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ പണം മറ്റ് രാജ്യങ്ങളിലേക്ക് ഒഴുകുന്നത് തടയാനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം കോടിയോളം രൂപയുടെ ബിസിനസ് ഈ വര്‍ഷം…

Read More

ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ലോകകപ്പിലെ പ്രകടനത്തിനും പ്രശംസ

ലോകകപ്പ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കിയെങ്കിലും രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യയ്‌ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി. ലോകകപ്പിലൂട നീളം ടീം കാഴ്‌ച്ച വച്ച പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ‘പ്രിയ ടീം ഇന്ത്യ,ലോകകപ്പിൽ ഉടനീളം നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്’ – പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഒപ്പം ഓസ്ട്രേലിയൻ ടീമിനും അദ്ദേഹം വിജയാശംസകൾ അറിയിച്ചു .’ഗംഭീരമായ ലോകകപ്പ് വിജയത്തിന് ഓസ്‌ട്രേലിയയ്‌ക്ക് അഭിനന്ദനങ്ങൾ!…

Read More

 പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നല്‍കുന്നു: വിമര്‍ശനവുമായി രാഹുൽ ഗാന്ധി

അദാനിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. രാഹുലിന്‍റെ ആരോപണം ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു.  ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് ഇന്ത്യയിൽ വിൽക്കുകയാണ്. കരിഞ്ചന്ത വിൽപ്പനക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു….

Read More