
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദ്വിദിന യുഎഇ സന്ദർശനം നാളെ മുതൽ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന യു.എ.ഇ സന്ദർശനം നാളെ ആരംഭിക്കും. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ അടക്കം തിരക്കിട്ട പരിപാടികളാണ് സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ഇന്ത്യ-യു.എ.ഇ നയതന്ത്ര, വ്യാപാര ബന്ധത്തിന് കരുത്തുപകർന്ന്, കഴിഞ്ഞ എട്ടു മാസത്തിനിടെ മൂന്നാമത്തെയും 2015നുശേഷം ഏഴാമത്തെയും സന്ദർശനത്തിനാണ് മോദി യു.എ. ഇയിൽ എത്തുന്നത്. ചൊവ്വാഴ്ചയാണ് മോദി ശൈഖ്…