ക്ഷേത്രങ്ങൾ കേവലം ദേവലയങ്ങൾ മാത്രമല്ല, സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പ്രതീകം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ക്ഷേത്രങ്ങൾ കേവലം ദേവാലയങ്ങൾ മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പ്രതീകങ്ങളാണ് രാജ്യത്തെ ക്ഷേത്രങ്ങൾ. ഒരുവശത്ത് ക്ഷേത്രങ്ങളും മറുവശത്ത് രാജ്യത്തെ പാവപ്പെട്ടവർക്കുള്ള വീടും നിർമിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വാലിനാഥ് ധാം ക്ഷേത്രത്തിൽ നടന്ന ‘പ്രാൺ പ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ‘നമ്മുടെ ക്ഷേത്രങ്ങൾ വെറും ‘ദേവാലയങ്ങൾ’ മാത്രമല്ല, നമ്മുടെ സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പ്രതീകങ്ങളാണ്. നമ്മുടെ ക്ഷേത്രങ്ങൾ അറിവിന്റെ കേന്ദ്രങ്ങളായിരുന്നു’-എന്നും നരേന്ദ്ര മോദി പറഞ്ഞു. ‘ദേവ് കാജ്'(ദൈവത്തിന് വേണ്ടി), ‘ദേശ് കാജ്'(രാജ്യത്തിന്…

Read More

ജമ്മു കശ്മീർ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; 32,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയത് വലിയ നേട്ടമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരിൽ ഇപ്പോൾ വികസനത്തിന്റെ കാലമാണെന്നും പറഞ്ഞു. കുടുംബാധിപത്യമാണ് ജമ്മു കശ്മീരിൽ വികസനം പിന്നിലാക്കിയത്. കോൺഗ്രസ് സൈന്യത്തെ അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി അദ്ദേഹം തന്റെ സർക്കാർ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കിയെന്നും പറഞ്ഞു. റെയിൽ റോഡ് ഗതാഗത്തിൽ വലിയ പദ്ധതികൾ തന്റെ സര്‍ക്കാര്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ 32000…

Read More

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ദുബൈയിൽ തറക്കല്ലിട്ട ‘ഭാരത് മാർട്ട്’ രണ്ടുവർഷത്തിനകം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ ദുബൈയിൽ തറക്കല്ലിട്ട ‘ഭാരത് മാർട്ട്’ രണ്ടുവർഷത്തിനകം നിർമാണം പൂർത്തിയാക്കും. ഇന്ത്യയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ യു.എ.ഇയിലേക്കുള്ള കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ‘ഭാരത് മാർട്ട്’എന്ന കൂറ്റൻ വാണിജ്യ കേന്ദ്രം നിർമിക്കുന്നത്. ചൈനീസ് കമ്പനികൾക്കായി ദുബൈയിൽ പ്രവർത്തിക്കുന്ന ഡ്രാഗൺ മാർട്ടിന്റെ മാതൃകയിലാണ് ഇന്ത്യൻ കമ്പനികൾക്കായുള്ള ഭാരത് മാർട്ട് വരുന്നത്. ദുബൈ ജബൽഅലി ഫ്രീസോണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് എന്നിവർ ചേർന്നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഡി.പി വേൾഡും ഇന്ത്യയുടെ വാണിജ്യ മന്ത്രാലയവും സംയുക്തമായാണ്…

Read More

ഇലക്ടറൽ ബോണ്ട് വിധി: നരേന്ദ്രമോദിയുടെ അഴിമതി തെളിയിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി

ഇലക്ടറൽ ബോണ്ട് വിധിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. സുപ്രിംകോടതി വിധിയിലൂടെ നരേന്ദ്രമോദിയുടെ അഴിമതി തെളിയിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൈക്കൂലിയും കമ്മീഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ബി.ജെ.പി ഇലക്ടറൽ ബോണ്ടുകളെ മാറ്റി. ഇത് കോടതി അംഗീകരിച്ചെന്നും രാഹുൽ സോഷ്യല്‍ മീഡിയയായ എക്സിൽ കുറിച്ചു. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇലക്ട്രൽ ബോണ്ട് അസാധുവാക്കിക്കൊണ്ട് സുപ്രിംകോടതിയുടെ വിധി. नरेंद्र मोदी की भ्रष्ट नीतियों का एक और सबूत आपके सामने है। भाजपा ने इलेक्टोरल…

Read More

അബുദാബിയിലെ ക്ഷേത്രം ലോകത്തിനാകെയുളളത്’; യുഎഇയിക്ക് നന്ദി പറഞ്ഞ് പ്രധാമന്ത്രി നരേന്ദ്ര മോദി

അബുദബിയിൽ ഇന്ന് സമര്‍പ്പണം ചെയ്ത ഹിന്ദു ക്ഷേത്രം ലോകത്തിനാകെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിന് വേണ്ടിയുള്ളതാണ് ഈ ക്ഷേത്രമെന്നും പാരമ്പര്യത്തിന്റെ പ്രതീകമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഭരണാധികാരിക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി ഭാരതീയരുടെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും പറഞ്ഞു. വളരെ വലിയ താത്പര്യമാണ് യുഎഇ ഭരണാധികാരികൾ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ അഭിമാനമായ കെട്ടിടങ്ങൾക്ക് ഒപ്പം ക്ഷേത്രം കൂടി ഇടം പിടിക്കുകയാണെന്ന് പ്രധാമന്ത്രി പറഞ്ഞതിന് പിന്നാലെ യുഎഇ ഭരണാധികാരിക്ക് സദസ് ഒന്നടങ്കം…

Read More

വസുദൈവ കുടുംബകമെന്ന് ശിലയിൽ കൊത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; അബുദാബിയിലെ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിച്ചു

പ്രൗഢ ഗംഭീരമായ ചടങ്ങിൽ അബുദബിയിലെ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമര്‍പ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങുകൾ നടന്നത്. ക്ഷേത്രം നിര്‍മ്മിച്ച തൊഴിലാളികളെ സന്ദര്‍ശിച്ച് സംസാരിച്ച പ്രധാനമന്ത്രി പിന്നീട് ക്ഷേത്രത്തിലെ ശിലയിൽ വസുധൈവ കുടുംബകമെന്ന് കൊത്തി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിര്‍. ഏ​ഴ്​ ആ​രാ​ധ​ന മൂ​ർ​ത്തി​ക​ളെ ഇന്ന് രാവിലെ മുതൽ ആരംഭിച്ച വിശിഷ്ട ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നു. വൈകിട്ട് പ്രധാനമന്ത്രി എത്തിയ…

Read More

ലോകത്തിന് വേണ്ടത് സുതാര്യവും അഴിമതി രഹിതവുമായ സർക്കാരുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദി

സുതാര്യവും അഴിമതി രഹിതവുമായ സർക്കാരുകളെയാണ് ലോകത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്’ എന്നതാണ് തന്റെ തത്വം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് തന്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി മോദി. ദുബായിൽ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സാങ്കേതികവിദ്യയെ മാധ്യമമാക്കുന്ന, സുതാര്യവും അഴിമതിയില്ലാത്തതുമായ ഒരു സ്മാർട്ട് ഗവൺമെന്റാണ് ഇപ്പോൾ ലോകത്തിന് ആവശ്യം. ഒരു വശത്ത്, ലോകം ആധുനികതയെ സ്വീകരിക്കുന്നു, മറുവശത്ത്, നൂറ്റാണ്ടുകളായുള്ള വെല്ലുവിളികൾ തുടർച്ചയായി ഉയരുന്നു. ഭക്ഷ്യസുരക്ഷയോ, ആരോഗ്യസുരക്ഷയോ, ജലസുരക്ഷയോ, ഊർജ…

Read More

‘ദില്ലി ചലോ’ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ

കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ആരംഭിച്ച ‘ദില്ലി ചലോ’ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷകർ. ഇതിന്റെ ഭാഗമായി പഞ്ചാബ്–ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിച്ചു കഴിഞ്ഞു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ ട്രാക്ടറുകളുടെ നീണ്ട നിരയാണ് ഉള്ളത്. കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഹരിയാന–പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തിയിൽ പോലീസ് രാവിലെയും രാത്രിയിലും കണ്ണീർ വാതകം പ്രയോഗിച്ചതായാണ് റിപ്പോർട്ട്. ഒരു കാരണവശാലും കർഷകർ റോഡിൽ സംഘടിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് പോലീസിന്റെ ഇടപെടൽ ഉണ്ടായത്….

Read More

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ ; സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖസ്‍ര്‍ അല്‍ വത്വന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ മോദിക്ക് ഔപചാരിക സ്വീകരണവും നല്‍കി. തുടര്‍ന്ന് ഇരു ഭരണാധികാരികളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ക്ഷണം സ്വീകരിച്ച് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ തന്‍റെ സ്വദേശമായ ഗുജറാത്തിലേക്ക് എത്തിയതില്‍ ശൈഖ് മുഹമ്മദിന് മോദി നന്ദി അറിയിച്ചു. അദ്ദേഹത്തിന്‍റെ വരവോടെ പരിപാടി പുതിയ ഔന്നത്യത്തിലേക്ക് എത്തിയെന്നും ലോകമെമ്പാടും പ്രശസ്തി വര്‍ധിച്ചെന്നും മോദി…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ ; ‘അഹ്ലൻ മോദി’ പരിപാടിയിൽ പങ്കെടുക്കും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടു​ദി​വ​സ​ത്തെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച അ​ബൂ​ദ​ബി​യി​ലെ​ത്തും. പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​മെ​ന്ന​നി​ല​യി​ൽ സാ​യി​ദ്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ഹ്​​ല​ൻ മോ​ദി’ പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ്ര​വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. യു.​എ.​ഇ​യി​ൽ ഇ​തു​വ​രെ ന​ട​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഇ​വ​ന്‍റാ​കും പ​രി​പാ​ടി​യെ​ന്നാ​ണ്​​ സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഉ​ച്ച 12മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം ആ​റു മ​ണി​ക്കു​​ശേ​ഷം പ്ര​ധാ​ന​മ​​ന്ത്രി​ക്ക്​ ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സ​മാ​പി​ക്കു​ക. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ സൗ​ഹൃ​ദ​ത്തെ ആ​ഘോ​ഷ​മാ​ക്കു​ന്ന ച​ട​ങ്ങി​ന്​ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ്​…

Read More