റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ ഗാന്ധിജിയുടെ പേരും ചിത്രവും; റഷ്യൻ പ്രസിഡന്‍റിന് കത്തയച്ച് ഗാന്ധി ഫൗണ്ടേഷൻ

റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ പരാതിയുമായി കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ. മദ്യകമ്പനിയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന, റഷ്യൻ പ്രസിഡന്‍റിനും ഇന്ത്യൻ പ്രസിഡന്‍റിനും കത്തയച്ചു. ദേശീയ തലത്തിൽ തന്നെ റഷ്യൻ കമ്പനിയുടെ നടപടിക്കെതിരെ വലിയ വിവാദമാണ് ഉയരുന്നത്. റഷ്യൻ മദ്യ കമ്പനിയായ റിവോർട്ട് ബ്രൂവറിയാണ് മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ഒപ്പും പതിപ്പിച്ച് ബിയ‌ർ പുറത്തിറക്കിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ റഷ്യൻ കമ്പനിയുടെ…

Read More

‘കെക്കിയസ് മാക്സിമസ്’; സോഷ്യല്‍ മീഡിയയില്‍ പേരു മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്

സമൂഹമാദ്ധ്യമങ്ങളില്‍ എക്സില്‍ തന്റെ പ്രൊഫൈല്‍ നെയിം മാറ്റി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ഇലോണ്‍ മസ്‌ക് എന്ന പേര് ‘കെക്കിയസ് മാക്സിമസ്’ എന്നാക്കി മാറ്റിയിരിക്കുകയാണ് മസ്‌ക്. പേര് മാത്രമല്ല, പേരിനൊപ്പം അദ്ദേഹം തന്റെ പ്രൊഫൈല്‍ ചിത്രവും മാറ്റിയിട്ടുണ്ട്. വീഡിയോ ഗെയിം ആയ ജോയ്സ്റ്റിക്കിലെ ‘പെപ്പെ ദി ഫ്രോഗ്’ ആണ് ഇലോണ്‍ മസ്‌കിന്റെ പുതിയ പ്രെെൈാഫല്‍ ചിത്രം. എന്നാല്‍ ഈ പുതിയ മാറ്റം എന്തിനാണെന്ന ചര്‍ച്ചകാണ് ഇപ്പോള്‍ നടക്കുന്നത്. ഇലോണ്‍ മസ്‌ക് എന്തിനാണ് എക്സില്‍ തന്റെ പ്രൊഫൈല്‍…

Read More

പുതിയ പുസ്തകത്തിന്‍റെ പേരില്‍ ഇന്ത്യക്ക് പകരം ഭാരത്; വിശദീകരണവുമായി എസ്.ജയശങ്കര്‍

പുതിയ പുസ്തകത്തിന്റെ പേരിന്  ഇന്ത്യയ്ക്ക് പകരം ഭാരത് എന്നുപയോഗിച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ. ഭാരത് എന്നതാണ് കൂടുതൽ ആധികാരികവും പ്രാതിനിധ്യ സ്വഭാവമുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.    പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ഇതിന്‍റെ  പ്രതീകമാണെന്നും ഡോ. എസ് ജയ് ശങ്കർ  പറഞ്ഞു. മുൻ പുസ്തകത്തിന് ‘ദി ഇന്ത്യ വേ’ എന്ന് പേരിട്ട താൻ പുതിയ പുസ്തകത്തിന് എന്തുകൊണ്ട് ‘ വൈ ഭാരത് മാറ്റേഴ്സ് ‘ എന്ന് പേരിട്ടു എന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ദുബായിലെ …

Read More

ഇനി തിരുവനന്തപുരം നോർത്തും സൗത്തും; നേമം-കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ

തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ…

Read More

തിരുവനന്തപുരം അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥി എത്തി

തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. ഒരു ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ മന്ത്രി വീണ ജോർജാണ് കുഞ്ഞിനെ ലഭിച്ച വിവരം സമൂഹമാധ്യത്തിലൂടെ അറിയിച്ചത്. ഈ വർഷം ഇതുവരെ 15 കുട്ടികളെയാണ് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിച്ചതെന്നും മന്ത്രി സമൂഹമാധ്യത്തിലൂടെ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. മാത്രമല്ല അടുത്തിടെ അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നെന്നും ബന്ധുക്കൾ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും നൽകുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. അതേസമയം, നവരാത്രി…

Read More

ഹിന്ദു പേരിൽ പാക് സ്വദേശികൾക്ക് ഇന്ത്യയിൽ സ്ഥിര താമസ ഒരുക്കി; യുപി സ്വദേശി അറസ്റ്റിൽ

പാക് സ്വദേശികൾക്ക് വ്യാജ വിലാസത്തിൽ ബെംഗളൂരുവിൽ താമസിക്കാൻ ഒത്താശ ചെയ്ത നൽകിയ ഉത്തർപ്രദേശ് സ്വദേശി അറസറ്റിലായി. യുപി സ്വദേശിയായ 55കാരനെ മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ അഞ്ച് പാക് കുടുംബങ്ങൾക്ക് ഹിന്ദു പേരുകളിൽ ഇന്ത്യയിൽ താമസിക്കാനുള്ള സഹായമാണ് ഇയാൾ ചെയ്ത് നൽകിയിരിക്കുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാൾ പാക് കുടുംബങ്ങൾക്ക് ഹിന്ദുപേരുകളിൽ സ്ഥിര താമസത്തിനുള്ള സഹായങ്ങൾ നൽകിയതായാണ് വിവരം.  സെപ്തംബർ 29ന് ബെംഗളൂരുവിൽ മറ്റൊരു പേരിൽ…

Read More

പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്ന് അന്‍വര്‍ നല്‍കിയ പാഠം: എ.കെ ബാലന്‍

പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു. അൻവറിന് എവിടെ നിന്നോ എന്തോ വിവരം കിട്ടിയിട്ടുണ്ടെങ്കിൽ അത് ധൈര്യപൂർവ്വം പൊതുസമൂഹത്തോട് പറയണം. എന്നാൽ പാർട്ടിക്കും എളുപ്പമായല്ലോ. അങ്ങനെയൊരു പണിയെടുക്കുന്ന ആരും പാർട്ടിക്ക് അകത്തില്ല. കണ്ണൂരിലെ പാർട്ടിക്ക് അകത്തുണ്ടാവില്ല. ഇത് എകെജിയുടെ മണ്ണാണ്. ഇത് രക്തസാക്ഷികളുടെ പാർട്ടിയാണ്. പാല് കൊടുത്ത കൈയ്ക്ക് വിഷപ്പാമ്പ് പോലും…

Read More

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബർമാർക്കെതിരെ കേസ്

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബർമാർക്കെതിരെ കേസെടുത്തു. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകൽ പോലീസ് കേസെടുത്തിരിക്കുന്നത്. ‌നിവിൻ പോളിക്കെതിരെയും ഇതേ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതിലാണ് പോലീസ് പീഡനക്കേസെടുത്തത്. പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ് എന്നിരിക്കെയാണ് യൂട്യൂബർമാർ ഇത് ലംഘിച്ചത്. മാത്രമല്ല നിവിൻ പോളിയെ പിന്തുണച്ചും യുവതിയെ എതിർത്തുമുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. നടനെതിരെ യുവതി ഉന്നയിക്കുന്നത് വ്യാജ…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവിടണം: ‘ഫെഫ്ക’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും. അതിജീവിതകള്‍ക്ക് സഹായം നല്‍കാന്‍ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും . ഭയാശങ്കകളെ അകറ്റാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ…

Read More