നാഗ്​പൂർ സംഘർഷം; ആവശ്യമെങ്കിൽ​ ബുൾഡോസർ നിരത്തിലിറക്കുമെന്ന മുന്നറിയിപ്പുമായി ഫഡ്​നാവിസ്

നഗ്​പൂർ സംഘർഷത്തിൽ കലാപകാരികളിൽനിന്ന്​ നഷ്​ടപരിഹാരം ഈടാക്കുമെന്ന് മഹാരാഷ്​ട്ര​ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസ് പറഞ്ഞു​. ആവശ്യമെങ്കിൽ​ ബുൾഡോസർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു. വർഗീയ സംഘർഷം വിലയിരുത്താൻ നാഗ്പൂരിൽ എത്തിയതായിരുന്നു ഫഡ്​നാവിസ്​. എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കലാപകാരികളിൽനിന്ന് ഈടാക്കുമെന്നും പണം നൽകിയില്ലെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി വിൽക്കുമെന്നും ആവശ്യമുള്ളിടത്തെല്ലാം ബുൾഡോസറുകൾ നിരത്തിലിറക്കുമെന്നുമാണ് ഫഡ്​നാവിസ്​ വ്യക്​തമാക്കിയത്. പോലീസിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്…

Read More