
ഹിയറിങ്ങിന് തൊട്ടുമുൻപും ചീഫ് സെക്രട്ടറിയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പ്രശാന്ത് ഐഎഎസ്
ഹിയറിങ്ങിന് തൊട്ടുമുൻപും ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പരിഹസിച്ച് ഫേസ്ബുക്കിൽ കുറിപ്പുമായി എൻ. പ്രശാന്ത് ഐഎഎസ്.സുപ്രീം കോടതിയേക്കാൾ അധികാരം ചീഫ് സെക്രട്ടറിക്ക് എന്നാണ് എൻ. പ്രശാന്തിന്റെ പരിഹാസം. ഐഎഎസ് ചേരിപ്പോരിൽ വിശദീകരണം നൽകാൻ ഹാജരാകാനിരിക്കെയാണ് ചീഫ് സെക്രട്ടറിക്കെതിരേ എൻ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം: അച്ചടക്ക നടപടിയിൽ എന്റെ ഭാഗം ഒരു തവണയെങ്കിലും കേൾക്കുമാറാകണം എന്ന് അപേക്ഷിച്ചിട്ട് ആറ് മാസമാവുന്നു. ഞാൻ സമർപ്പിക്കുന്ന രേഖകൾ അപ്രത്യക്ഷമാവുന്ന സാഹചര്യത്തിലാണ് റിക്കോർഡിങ്ങും സ്ട്രീമിങ്ങും ഉൾപ്പെടെ സുതാര്യമായ ഹിയറിങ്ങിന്…